Criticized | ആര്‍ എസ് എസ് ശാഖക്ക് കാവല്‍ നിന്ന സുധാകരനെ കണ്ണൂര്‍ തള്ളുമെന്ന് എംഎ ബേബി

 


കണ്ണൂര്‍: (KVARTHA) ഏകമത ഫാസിസ്റ്റ് രാജ്യമായി ഇന്‍ഡ്യയെ മാറ്റാന്‍ ശ്രമിക്കുന്ന മോദിക്കൊപ്പം അതിനെതിരെ ഒരക്ഷരം മിണ്ടാത്ത കെ സുധാകരനും തുല്യമാണെന്ന് എം എ ബേബി. ഇത്തരക്കാരെ കണ്ണൂര്‍കാര്‍ക്ക് വേണ്ടെന്ന് കണ്ണൂര്‍ ജനത പ്രഖ്യാപിക്കുമെന്നും സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി പറഞ്ഞു. എംവി ജയരാജന്റെ പ്രചാരണ സമാപന പരിപാടിയില്‍ കാല്‍ടെക്സ് ജന്‍ക്ഷനില്‍ സംസാരിക്കുകയായിരുന്നു ബേബി.

Criticized | ആര്‍ എസ് എസ് ശാഖക്ക് കാവല്‍ നിന്ന സുധാകരനെ കണ്ണൂര്‍ തള്ളുമെന്ന് എംഎ ബേബി
 
2004ലെ തിരഞ്ഞെടുപ്പില്‍ കേരളം നല്‍കിയ സമ്മതിദാന അവകാശം ഇത്തവണയും നല്‍കും. 1957ലെ തിരഞ്ഞെടുപ്പില്‍ ഇഎംഎസിനെ വിജയിപ്പിച്ച മലബാര്‍ ഇക്കുറി എംവി ജയരാജനെ പാര്‍ലമെന്റിലേക്കയക്കും എന്നതിന് സംശയമില്ല. ഗാന്ധിജിയെ വധിച്ചതിന് രാജ്യം ആ സമയത്ത് നിരോധിച്ച ആര്‍ എസ് എസ് സംഘത്തിന് കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്നതിന് കാവല്‍ നിന്നു എന്ന് പറഞ്ഞയാളാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയെ തള്ളുന്നത് പോലെ തന്നെ ജനം ഇക്കുറി യുഡിഎഫിനെയും തള്ളുമെന്നും ബേബി പറഞ്ഞു.

Keywords: MA Baby Criticized K Sudhakaran, Kannur, News, MA Baby, Criticized, K Sudhakaran, RSS, Lok Sabha Election, UDF, Candidate, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia