Donated | ബ്രഹ്മപുരം: അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് എംഎ യൂസുഫലി
Mar 15, 2023, 22:34 IST
കൊച്ചി: (www.kvartha.com) ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ് ചെയര്മാന് എംഎ യൂസുഫലി. കഴിഞ്ഞ രണ്ടാഴ്ചയായി പുക കൊണ്ട് ജനം ശ്വാസം മുട്ടുകയാണ്.
കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വൈദ്യസഹായം എത്തിക്കാനും ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതെന്ന് യൂസുഫലി അറിയിച്ചു.
കൊച്ചി മേയര്‍ അഡ്വ.എം അനില്‍ കുമാറിനെ ഫോണില്‍ വിളിച്ചാണ് യൂസുഫലി ഇക്കാര്യമറിയിച്ചത്. ലുലു ഗ്രൂപ് പ്രതിനിധികള്‍ തുക ഉടന്‍ കോര്‍പറേഷനു കൈമാറും.
Keywords: M A Yusuf Ali Announced Will Give One crore for Kochi corporation, Kochi, News, Compensation, Business Man, M AYusafali, Fire, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.