SWISS-TOWER 24/07/2023

M V Jayarajan | എസ് ഡി പി ഐ തീവ്രവാദ സംഘത്തിലേക്കുള്ള റിക്രൂട്മെന്റ് ഏജന്‍സിയാണെന്ന് എം വി ജയരാജന്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) എസ് ഡി പി ഐ തീവ്രവാദസംഘത്തിലേക്കുള്ള റിക്രൂട്മെന്റ് ഏജന്‍സിയാണെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍. കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

M V Jayarajan | എസ് ഡി പി ഐ തീവ്രവാദ സംഘത്തിലേക്കുള്ള റിക്രൂട്മെന്റ് ഏജന്‍സിയാണെന്ന് എം വി ജയരാജന്‍

ഇവരെ നിരോധിക്കുന്നതിന് ഒറ്റമൂലിയില്ല. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. നിരോധനം കൊണ്ട് ഇവരുടെ പ്രത്യയശാസ്ത്രം ഇല്ലാതാവില്ലെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണ അഴിമതിക്കേസില്‍ മുസ്ലിം ലീഗ് നേതാവ് അബ്ദുര്‍ റഹ്മാന്‍ കല്ലായിക്കെതിരെ പരാതി നല്‍കിയത് സി പി എം അല്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

കോഴിക്കോട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കല്ലായി നടത്തിയ പ്രസംഗത്തിന് ഇതുമായി യാതൊരു ബന്ധവുമില്ല. കല്ലായിക്കെതിരെ പരാതി നല്‍കിയത് മഹല്ല് വിശ്വാസികളാണ്. വിശ്വാസികള്‍ നല്‍കിയ പണമാണ് വെട്ടിച്ചതായി ആരോപണമുയര്‍ന്നത്. പള്ളിയുടെ ഭാഗമായി നിര്‍മിച്ച ഷോപിങ് കോംപ്ലക്സ് വാടയ്ക്കു നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം മുന്‍കൂറായി വാങ്ങി വഞ്ചിച്ചുവെന്നും ജയരാജന്‍ ആരോപിച്ചു. കല്ലായിക്കെതിരെ സി പി എമിന് യാതൊരു ശത്രുതയുമില്ല. എന്നാല്‍ അഴിമതിക്കാരനാണെങ്കില്‍ മിത്രമാക്കാനും ഉദ്ദേശിക്കുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

Keywords: M V Jayarajan against SDPI, Kannur, News, Politics, SDPI, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia