M V Govindan | മാന നഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാല്‍ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഎമും, നേരിടുക തന്നെ ചെയ്യും; സതീശന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ പിന്തുണയ്ക്കുന്നത് ഇതേ ഗതി തന്നെ വരുമെന്ന ചിന്തയില്‍; കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരമെന്നും എംവി ഗോവിന്ദന്‍
Jun 26, 2023, 13:07 IST
കണ്ണൂര്‍: (www.kvartha.com) കോണ്‍ഗ്രസിനേയും കേരളത്തിലെ മാധ്യമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പുനര്‍ജനിയിലൂടെ നടത്തിയത് വലിയ തട്ടിപ്പാണെന്നും പുനര്‍ജനി വീട് നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ കെ സുധാകരനെതിരെയുള്ളത് തട്ടിപ്പും വഞ്ചനയും ഉള്‍പെട്ട ക്രിമിനല്‍ കേസാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഗോവിന്ദന്റെ വാക്കുകള്‍:
എന്തിനാണ് കോണ്‍ഗ്രസ് ക്രിമിനല്‍ കേസിനെ രാഷ്ട്രീയമായി നേരിടുന്നത്. ഇതേ ഗതി തന്നെ വരുമെന്ന ചിന്തയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സുധാകരനെ പിന്തുണയ്ക്കുന്നത്. മാന നഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാല്‍ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഎമും. സുധാകരന്റെ മാന നഷ്ടക്കേസിനെ നേരിടുകതന്നെ ചെയ്യും.
കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ്. ഇതുപോലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുള്ളവര്‍ ലോകത്തെവിടെയുമില്ല. ആരുടെയും സര്‍ടിഫികറ്റിലല്ല പാര്‍ടി പ്രവര്‍ത്തിക്കുന്നത്- എന്നും എംവി ഗോവിന്ദന്‍ വിശദീകരിച്ചു.
മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ സുധാകരനും പങ്കുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് കെ സുധാകരന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നത്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ ഗോവിന്ദനും ദേശാഭിമാനി പത്രത്തിനുമെതിരെ രണ്ടു ദിവസത്തിനകം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നാണ് കഴിഞ്ഞദിവസം സുധാകരന്‍ പറഞ്ഞത്.
ഗോവിന്ദന്റെ വാക്കുകള്‍:
എന്തിനാണ് കോണ്‍ഗ്രസ് ക്രിമിനല്‍ കേസിനെ രാഷ്ട്രീയമായി നേരിടുന്നത്. ഇതേ ഗതി തന്നെ വരുമെന്ന ചിന്തയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സുധാകരനെ പിന്തുണയ്ക്കുന്നത്. മാന നഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാല്‍ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഎമും. സുധാകരന്റെ മാന നഷ്ടക്കേസിനെ നേരിടുകതന്നെ ചെയ്യും.
കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ്. ഇതുപോലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുള്ളവര്‍ ലോകത്തെവിടെയുമില്ല. ആരുടെയും സര്‍ടിഫികറ്റിലല്ല പാര്‍ടി പ്രവര്‍ത്തിക്കുന്നത്- എന്നും എംവി ഗോവിന്ദന്‍ വിശദീകരിച്ചു.
Keywords: M V Govindan says he will deal K Sudhakaran's case, Kannur, News, Politics, M V Govindan, K Sudhakaran, VD Satheesan, Politics, Criticism, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.