M V Govindan | ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു; മുസ്ലിം ലീഗിനെ വീണ്ടും പ്രശംസിച്ച് സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍
Dec 11, 2022, 20:24 IST
തിരുവനന്തപുരം: (www.kvartha.com) മുസ്ലിം ലീഗിനെ വീണ്ടും പ്രശംസിച്ച് സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗും ആര്‍ എസ് പിയും ശരിയായ നിലപാടെടുത്തു. അതുകൊണ്ടുതന്നെ യു ഡി എഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടുവെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇതോടെ നിയമസഭയില്‍ യുഡിഎഫിന് ബിലിന് അനുകൂലമായ നിലപാട് എടുക്കേണ്ടി വന്നു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ടിയല്ലെന്നും വര്‍ഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നും കഴിഞ്ഞദിവസം എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ലീഗിനെ പുകഴ്ത്തിയുള്ള എം വി ഗോവിന്ദന്റെ പരാമര്‍ശങ്ങളില്‍ സി പി ഐ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വര്‍ഗീയ പാര്‍ടിയല്ലെങ്കിലും എതിര്‍ ചേരിയിലുള്ള ലീഗിന് ഗുഡ് സര്‍ടിഫികറ്റ് നല്‍കി നടക്കുന്നത് അപക്വമായ ചര്‍ചകളെന്നാണ് സി പി ഐ നിലപാട്. നിലവില്‍ എല്‍ ഡി എഫ് ഒരു പ്രതിസന്ധിയും നേരിടുന്നില്ല, പ്രശ്‌നങ്ങള്‍ പ്രതിപക്ഷത്തുമാണ്, ലീഗ് പി എഫ് ഐ പോലെ വര്‍ഗീയ പാര്‍ടിയല്ലെങ്കിലും എതിര്‍ ചേരിയിലെ പാര്‍ടിക്ക് നല്ല സര്‍ടിഫികറ്റ് നല്‍കിയത് ആവശ്യമില്ലാത്ത നടപടിയെന്നാണ് സി പി ഐയുടെ കുറ്റപ്പെടുത്തല്‍. അതേസമയം യു ഡി എഫിലെ അസംതൃപ്തര്‍ ഇടതുപക്ഷത്തേക്ക് വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
Keywords: M V Govindan again praised Muslim league, Thiruvananthapuram, News, Politics, Muslim-League, CPM, Governor, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.