M V Govindan | 'ഇപ്പോള്‍ നടക്കുന്നത് സഹകരണ മേഖലയ്ക്ക് എതിരായ കടന്നാക്രമണം'; ഇഡിക്കെതിരെ എം വി ഗോവിന്ദന്‍

 


കണ്ണൂര്‍: (www.kvartha.com) ഇപ്പോള്‍ ഇഡി നടത്തുന്നത്  സഹകരണ മേഖലയ്ക്ക് എതിരായ കടന്നാക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. കണ്ണൂര്‍ ഡി സി ഓഫിസില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡി രാഷ്ട്രീയമായി സിപിഎമ്മിനെ കടന്നാക്രമിക്കുകയാണെന്നും സഹകരണ മേഖല വലിയ കുഴപ്പമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. സഹകരണ മേഖലയിലെ പണം കൊണ്ടു പോകാനാണ് ശ്രമമെന്നും അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇപ്പോള്‍ നടക്കുന്നത് പ്രതിപക്ഷ പാര്‍ടികള്‍ക്ക് എതിരായ കടന്നാക്രമണമാണെന്നും സിപിഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ സിപിഎം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
M V Govindan | 'ഇപ്പോള്‍ നടക്കുന്നത് സഹകരണ മേഖലയ്ക്ക് എതിരായ കടന്നാക്രമണം'; ഇഡിക്കെതിരെ എം വി ഗോവിന്ദന്‍




അതേസമയം പയ്യന്നൂര്‍ സിപിഎമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും എല്ലാം ചര്‍ച്ച ചെയ്ത് വേണ്ട നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Keywords: News, Malayalam News, Kannur news. M V Govindan about co operative sector
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia