M Mukundan | ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയതയെന്ന് എം മുകുന്ദന്‍
May 22, 2023, 18:20 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയാണ് ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും അതിനെ പുസ്തകം കൊണ്ട് നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
ജാതി മതങ്ങളുടെ പേരില്‍ മനുഷ്യരെ വിഘടിപ്പിച്ച് ദുര്‍ബലപെടുത്തി വര്‍ഗീയത ഉണ്ടാക്കുകയാണ്. അതിനെ പുസ്തകങ്ങളുടെ ശക്തി കൊണ്ട് എതിര്‍ക്കണം. പണ്ടുകാലങ്ങളില്‍ മനുഷ്യര്‍ക്ക് വഴികാട്ടാന്‍ ചൂട്ട് ആണെകില്‍ ഈ കാലഘട്ടങ്ങള്‍ പുസ്തകമുയര്‍ത്തി അതിന്റെ വെളിച്ചത്തില്‍ മുന്നോട്ട് പോകണമെന്നും മുകുന്ദന്‍ പറഞ്ഞു.
പുതുമലമുറയ്ക്ക് ഉണര്‍വ് പകരാന്‍ പുസ്തകങ്ങള്‍ അവരിലേക്കും എത്തിക്കണം. വരാനിരിക്കുന്ന തലമുറകള്‍ക്ക് വേണ്ടി നമ്മള്‍ ജാഗ്രത പുലര്‍ത്തണം. മാറുന്ന കാലഘട്ടങ്ങള്‍ക്ക് അനുസരിച്ച് പുസ്തകങ്ങളുടെ രീതിയും മാറുകയാണ്. പേപറുകളില്‍ നിന്നും ഡിജിറ്റല്‍ രീതിയിലേക്ക് ഓഡിയോ ബുക്, ഡിജിറ്റല്‍ ടെക്സ്റ്റ് എന്നിങ്ങനെ പുസ്തകങ്ങള്‍ മാറിക്കൊണ്ട് മനുഷ്യമനസ്സിനെ സ്വാധീനിക്കുന്നുണ്ടെങ്കിലും വായനയെ സ്‌നേഹിക്കുന്നവര്‍ ഇന്നും പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷനായി. ഡോ.വി ശിവദാസന്‍ എംപി, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഐ എ എസ് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ സെക്രടറി പികെ വിജയന്‍ അവലോകനം നടത്തി. ഡെപ്യൂടി മേയര്‍ കെ ശബീന, സിഎന്‍ ചന്ദ്രന്‍, എഴുത്തുകാരന്‍ ബി മുഹമ്മദ് അഹ് മദ് , ജില്ലാ പഞ്ചായതംഗം യുപി ശോഭ, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, കെ ടി ശശി എന്നിവര്‍ സംസാരിച്ചു. എംകെ രമേശ് കുമാര്‍ സ്വാഗതവും വൈ വി സുകുമാരന്‍ നന്ദിയും പറഞ്ഞു.
ജാതി മതങ്ങളുടെ പേരില്‍ മനുഷ്യരെ വിഘടിപ്പിച്ച് ദുര്‍ബലപെടുത്തി വര്‍ഗീയത ഉണ്ടാക്കുകയാണ്. അതിനെ പുസ്തകങ്ങളുടെ ശക്തി കൊണ്ട് എതിര്‍ക്കണം. പണ്ടുകാലങ്ങളില്‍ മനുഷ്യര്‍ക്ക് വഴികാട്ടാന്‍ ചൂട്ട് ആണെകില്‍ ഈ കാലഘട്ടങ്ങള്‍ പുസ്തകമുയര്‍ത്തി അതിന്റെ വെളിച്ചത്തില്‍ മുന്നോട്ട് പോകണമെന്നും മുകുന്ദന്‍ പറഞ്ഞു.
പുതുമലമുറയ്ക്ക് ഉണര്‍വ് പകരാന്‍ പുസ്തകങ്ങള്‍ അവരിലേക്കും എത്തിക്കണം. വരാനിരിക്കുന്ന തലമുറകള്‍ക്ക് വേണ്ടി നമ്മള്‍ ജാഗ്രത പുലര്‍ത്തണം. മാറുന്ന കാലഘട്ടങ്ങള്‍ക്ക് അനുസരിച്ച് പുസ്തകങ്ങളുടെ രീതിയും മാറുകയാണ്. പേപറുകളില്‍ നിന്നും ഡിജിറ്റല്‍ രീതിയിലേക്ക് ഓഡിയോ ബുക്, ഡിജിറ്റല്‍ ടെക്സ്റ്റ് എന്നിങ്ങനെ പുസ്തകങ്ങള്‍ മാറിക്കൊണ്ട് മനുഷ്യമനസ്സിനെ സ്വാധീനിക്കുന്നുണ്ടെങ്കിലും വായനയെ സ്‌നേഹിക്കുന്നവര്‍ ഇന്നും പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Keywords: M Mukundan says biggest challenge facing this era is communalism, Kannur, News, Writer, M Mukundan, Communalism, Reading Habit, Chief Gust, Collector, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.