M Mukundan says | വിയോജിപ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍ ഗുരുസ്ഥാനീയരായ എഴുത്തുകാരെ അസഭ്യം പറയരുതെന്ന് എം മുകുന്ദന്
Aug 29, 2022, 21:50 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വിയോജിപ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍ ഗുരുസ്ഥാനീയരായ എഴുത്തുകാര്‍ അസഭ്യം പറയരുതെന്ന് എഴുത്തുകാരന് എം മുകുന്ദന്. പുതിയ തലമുറയിലെ എഴുത്തുകാര്‍ ഓടുകയാണ്. 85 മുതല്‍ 90 വയസ് വരെയുള്ള ഗുരുസ്ഥാനീയരായ എഴുത്തുകാര്‍ക്ക് അതുപോലെ ഓടാന്‍ കഴിയില്ല. വലിയ എഴുത്തുകാര്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നവരാണ്. എന്നാല്‍ സാഹിത്യത്തിനു നല്ല കാലമാണെങ്കിലും വിമര്‍ശനവും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസി ബുക്സ് 48ാം വാര്‍ഷികവും 24ാമത് ഡിസി കിഴക്കേമുറി അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകുന്ദന്. സാഹിത്യം വളരണമെങ്കില്‍ പുസ്കമെഴുതിയതു കൊണ്ടുമാത്രം കാര്യമില്ല. അതിന്റെ തുടര്‍പ്രവൃത്തികള്‍ നടക്കേണ്ടതുണ്ട്. പുസ്തകങ്ങള്‍ വായനക്കാരെ തേടിപ്പോകുന്ന കാലമാണിത്. മുമ്പൊക്കെ വലിയ ഭാഷകളാണു സാഹിത്യത്തിന്റെ ഗതിവികതികള്‍ നിര്‍ണയിച്ചിരുന്നത്. ഇന്നു ചെറിയ പ്രദേശങ്ങളില്‍ നിന്നാണു സാഹിത്യം ഉണ്ടാകുന്നതെന്നും എം മുകുന്ദന് പറഞ്ഞു.
എഴുത്തുകാരന് സിവി ബാലകൃഷ്ണന് അധ്യക്ഷനായി. 'മാര്‍ക്സ്, ഗാന്ധി, അംബേദ്കര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍' എന്ന വിഷയത്തില്‍ പ്രൊഫ. ബി രാജീവന് പ്രഭാഷണം നടത്തി. ഡിസി ബുക്സ് മാനജിങ് പാര്‍ട്ണര്‍ രവി ഡിസി, ജിസാ ജോസ്, വിനോയ് തോമസ്, ആര് രാജശ്രീ, ഷീലാ ടോമി സംസാരിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Writer, Allegation, M Mukundan, M Mukundan said that not be insulted while expressing disagreements.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.