SWISS-TOWER 24/07/2023

FB Post | അപകടാവസ്ഥയിലായ കൊല്ലം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് കെട്ടിടം നവീകരിച്ചില്ല; ഗതാഗത മന്ത്രി ആന്റണി രാജുവിനും എ കെ ശശീന്ദ്രനും ഗതാഗത വകുപ്പിനുമെതിരെ വിമര്‍ശനവുമായി എം മുകേഷ് എംഎല്‍എ

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഗതാഗത മന്ത്രി ആന്റണി രാജുവിനും മുന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും ഗതാഗത വകുപ്പിനുമെതിരെ വിമര്‍ശനവുമായി എം മുകേഷ് എംഎല്‍എ. അപകടാവസ്ഥയിലായ കൊല്ലം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് കെട്ടിടം നവീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടന്റെ വിമര്‍ശനം. ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

എംഎല്‍എ എന്ന നിലയില്‍ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെട്ടുവെന്നും എംഎല്‍എയുടെ ധനശേഖരണത്തില്‍ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നല്‍കാം എന്ന് പറഞ്ഞ് വകുപ്പിന് കത്ത് നല്‍കുകയും ചെയ്തുവെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചു. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരിട്ട് കണ്ട് കാര്യം ബോധ്യപ്പെടുത്തി. എന്നിട്ടും നടപടിയില്ലെന്നാണ് മുകേഷ് എംഎല്‍എയുടെ വിമര്‍ശനം.

കൊല്ലം ഡിപോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല. യാത്രികര്‍ക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നില്‍ക്കാന്‍ കഴിയുന്ന മിനിമം സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും എംഎല്‍എ പോസ്റ്റില്‍ കുറിച്ചു. അത് നല്‍കാന്‍ മാനേജ്‌മെന്റും വകുപ്പും തയാറാവുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കൊല്ലം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡ് കെട്ടിടം അപകടാവസ്ഥയില്‍ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎല്‍എ എന്ന നിലയില്‍ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നല്‍കാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നല്‍കുകയും ചെയ്യുകയുണ്ടായി.

നിരവധി പ്രാവശ്യം നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും വിഷയങ്ങള്‍ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്......
FB Post | അപകടാവസ്ഥയിലായ കൊല്ലം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് കെട്ടിടം നവീകരിച്ചില്ല; ഗതാഗത മന്ത്രി ആന്റണി രാജുവിനും എ കെ ശശീന്ദ്രനും ഗതാഗത വകുപ്പിനുമെതിരെ വിമര്‍ശനവുമായി എം മുകേഷ് എംഎല്‍എ

കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല... യാത്രികര്‍ക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നില്‍ക്കാന്‍ കഴിയുന്ന മിനിമം സൗകര്യമാണ്. അത് നല്‍കാന്‍ മാനേജ്‌മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും..

 

Keywords:  M Mukesh MLA FB Post Against Transport Minister, Thiruvananthapuram, News, Politics, M Mukesh MLA, FB Post, Criticism, KSRTC Building, Ministers, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia