M M Mani | 'കളി ഇനിയും ബാക്കിയാണ് മക്കളെ'; ഖത്വര്‍ ലോക കപില്‍ സഊദി അറേബ്യയ്‌ക്കെതിരെയുള്ള അര്‍ജന്റീനയുടെ അപ്രതീക്ഷിത തോല്‍വി ആഘോഷിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി എം എം മണി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com) കഴിഞ്ഞദിവസം ആരാധകരുടെ ഹൃയദം തകര്‍ത്ത തോല്‍വിയായിരുന്നു ഖത്വര്‍ ലോക കപില്‍ സഊദി അറേബ്യയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് സംഭവിച്ചത്. മെസ്സി ഗോളടിക്കുന്നതും സഊദിയെ നിലംപരിശാക്കുന്നതും കാത്ത് ടിവിക്ക് മുന്നില്‍ കുത്തിയിരുന്നവര്‍ക്ക് അപ്രതീക്ഷിതമായ തോല്‍വിയില്‍ നെടുവീര്‍പിടാന്‍ മാത്രമേ ആയുള്ളൂ.

M M Mani | 'കളി ഇനിയും ബാക്കിയാണ് മക്കളെ'; ഖത്വര്‍ ലോക കപില്‍ സഊദി അറേബ്യയ്‌ക്കെതിരെയുള്ള അര്‍ജന്റീനയുടെ അപ്രതീക്ഷിത തോല്‍വി ആഘോഷിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി എം എം മണി

പിന്നീടങ്ങളോട്ട് സമൂഹമാധ്യമങ്ങളില്‍ അര്‍ജന്റീനക്കെതിരെ ട്രോളോട് ട്രോള്‍ തന്നെയാണ്. അത്തരത്തില്‍ സഊദി അറേബ്യയെക്കെതിരെയുള്ള അപ്രതീക്ഷിത തോല്‍വി ആഘോഷിക്കുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കയാണ് മുന്‍ മന്ത്രി എം എം മണി. അര്‍ജന്റീനയുടെ കടുത്ത ആരാധകനാണ് എം എം മണി. കളി ഇനിയും ബാക്കിയാണ് മക്കളെ എന്നാണ് എം എം മണി ഫേസ്ബുകില്‍ കുറിച്ചത്. സഊദിയോട് അര്‍ജന്റീന പരാജയപ്പെട്ടതിന് പിന്നാലെ എം എം മണിയെ ടാഗ് ചെയ്ത് 'ചതിച്ചാശാനേ' എന്ന് ഒറ്റവരിയെഴുതി മന്ത്രി വി ശിവന്‍കുട്ടിയും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോള്‍ എം എം മണി നല്‍കിയിരിക്കുന്നത്.

നേരത്തെ, ലോക കപിലെ ആദ്യത്തെ മത്സരത്തില്‍ തന്നെ അര്‍ജന്റീന പരാജയപ്പെട്ടതിന് പിന്നാലെ ട്രോളിയ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന് യൂത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ശാഫി പറമ്പില്‍ എംഎല്‍എയും മറുപടി നല്‍കിയിരുന്നു. ശാഫിയെയും സംസ്ഥാന സെക്രടറി രാഹുല്‍ മാങ്കൂട്ടത്തിലിനെയുമാണ് ഫേസ്ബുക് പോസ്റ്റിലൂടെ ബല്‍റാം ട്രോളിയത്.

ഖത്വറിലെ സ്റ്റേഡിയത്തില്‍ യൂത് കോണ്‍ഗ്രസ് നേതാക്കള്‍ കളി കാണാന്‍ നേരിട്ട് എത്തിയിരുന്നു. ഇരുവരും സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ജേഴ്സി അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇത്തരം ഒരു ചിത്രം പങ്കുവെച്ചാണ് 'ങാ ചുമ്മാതല്ല' എന്ന് ബല്‍റാം പരിഹാസിച്ചത്. ഇതിനായിരുന്നു യൂത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ മറുപടി. 'ജയം കണ്ട് കൂടെ കൂടീയതല്ല..(ഫ്രഷ്.. ഫ്രെഷേയ് ) ശവത്തില്‍ കുത്താതണ്ണാ...', എന്നാണ് ശാഫി ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ കമന്റ് ബോക്സില്‍ എഴുതിയത്.

അതേ സമയം മത്സരം ലൈവായി കണ്ട ടി എന്‍ പ്രതാപന്‍ എംപി, ഖത്വറിലെ സ്റ്റേഡിയത്തില്‍ നിന്നും ലൈവായി കളി വിലയിരുത്തി. സിംഹം പിന്നോട്ടായുന്നത് പേടിച്ചിട്ടല്ല, കുതിക്കാനാണ് എന്നാണ് ടി എന്‍ പ്രതാപന്‍ തന്റെ വിലയിരുത്തല്‍ വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ട്. നിര്‍ഭാഗ്യം അര്‍ജന്റീനയെ ബാധിച്ചുവെന്നാണ് പ്രതാപന്‍ പറയുന്നത്. എന്നാല്‍ സഊദി നല്ലവണ്ണം കളിച്ചെന്ന് പറയുന്ന പ്രതാപന്‍, അര്‍ജന്റീന മൂന്ന് ഗോള്‍ നേടിയെങ്കിലും അതെല്ലാം ഓഫ് സൈഡായെന്നും പറഞ്ഞു. വരും കളികള്‍ ജയിച്ച് അര്‍ജന്റീന വിജയിച്ച് കപ് നേടുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.


Keywords:  M M Mani replies to those who troll Argentina defeat, Idukki, News, Politics, Football, Facebook Post, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script