ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: വിവാദ പ്രസ്താവനയിലൂടെ പാര്‍ട്ടിക്ക് വന്തിരിച്ചടിയുണ്ടാക്കിയ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എം എം മണിയെ സി പി എം പുറത്താക്കിയേക്കുമെന്ന് സൂചന. മണിക്കെതിരെ സംസ്ഥാന സമിതി സ്വീകരിച്ച അച്ചടക്ക നടപിട പര്യാപ്തമല്ലെന്ന കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് മണിയെ പുറത്താക്കിയേക്കുമെന്ന സൂചനകള്‍ ലഭിച്ചത്.
മണിയുടെ വിവാദ പ്രസംഗം പാര്‍ട്ടിക്ക് അന്തര്‍ദേശീയ തലത്തില്‍പ്പോലും നാണക്കേടുണ്ടാക്കിയെന്നാണ് സി പി എം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതുകൊണ്ട് പാര്‍ട്ടിക്കുണ്ടായ ക്ഷീണം മാറില്ല. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയെങ്കിലും എന്ത് മാനദണ്ഡം വച്ചാണ് മണിയെ സംസ്ഥാന സമിതിയില്‍ നിലനിറുത്തിയതെന്ന് കേരളത്തിന് പുറത്തുനിന്നുളളകേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ചോദിച്ചു. മണിക്കെതിരെ ശക്തമായ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര കമ്മിറ്റിം അംഗങ്ങളുടെ നിലപാട് സംസ്ഥാന സമിതിയെ വെട്ടിലാക്കുമെന്നുറപ്പാണ്. ഔദ്യോഗിക നേതൃത്വം സംരക്ഷിക്കുന്ന മണിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണിപ്പോള്‍ സംസ്ഥാന സമിതി.ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാനസമിതിയില്‍ മണിക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.
കേന്ദ്രനേതൃത്വം മണിക്കെതിരെ ശക്തമായ നിലാപട് സ്വീകരിച്ചെങ്കിലും എങ്ങനെയും അദ്ദേഹത്തെ സംരക്ഷിക്കാനുളളശ്രമത്തിലാണ് ഔദ്യോഗിക നേതൃത്വം.
SUMMARY: MM Mani, former Idukki district secretary of the CPI-M, may expelled from the party.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

