M Liju | കേരളത്തെ കാത്തിരിക്കുന്നത് സാമ്പത്തിക ദുരന്തമെന്ന് എം ലിജു
Dec 30, 2022, 09:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഗുരുതരമായ സാമ്പത്തിക അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ കടമെടുപ്പ് സംസ്കാരമാണ് സംസ്ഥാന സര്‍കാര്‍ തുടരുന്നതെങ്കില്‍ സര്‍കാര്‍ ജീവനക്കാരുടെ ശമ്പളം പോലും കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന കാലം അതി വിദൂരമല്ലെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ: എം ലിജു. ജവഹര്‍ ലൈബ്രറി ഹാളില്‍ എന്‍ജിഒ അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തിന്റെ പോക്ക്. പൊതുമേഖലാ സ്ഥാപനമായ കെ എസ് ആര് ടി സിയെ തകര്‍ത്തത് പോലെയുള്ള അവസ്ഥ സംസ്ഥാനത്തെ സിവില്‍ സര്‍വീസസ് മേഖലയിലും വരാന്‍ സാധ്യതയുണ്ടെന്നും ലിജു പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം പി ഷനിജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍, യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രാമാനന്ദ്, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ശമ്മാസ്, കെ വി മഹേഷ്, കെ ശ്രീകാന്ത്, സംസ്ഥാന ട്രഷറര്‍ എ എം ജാഫര്‍ ഖാന്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ രാജേഷ് ഖന്ന തുടങ്ങിയവര്‍ സംസാരിച്ചു.
അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ചന നടത്തിയ ശേഷമാണ് സമ്മേളന പരിപാടികള്‍ ആരംഭിച്ചത്.
Keywords: M Liju says economic disaster is waiting for Kerala, Kannur, News, Politics, KPCC, DCC, Congress, Economic Crisis, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

