വി എസിന്റെ ഇരട്ടത്താപ്പ് പൊളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചുറച്ച് ബേബിയുടെ നിയമസഭയിലെ കുറ്റസമ്മതം
Jan 8, 2014, 11:03 IST
തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് ഇടതുമുന്നണി സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തതിനെക്കുറിച്ച് എം എം ബേബി നിയമസഭയില്‍ നടത്തിയ കുറ്റസമ്മതം നേരിട്ടു വി എസ് അച്യുതാനന്ദന് എതിരെ. വി എസ് പക്ഷക്കാരനായ ആറന്മുള എം എല്‍ എ കെസി രാജഗോപാലിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് ആണ് വിമാനത്താവളത്തിനു ഭൂമി ഏറ്റെടുക്കുന്നതിന് അനുകൂലമായി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഭൂമി ഏറ്റെടുക്കലിന് അനുകൂലമായി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയ ഇടതു മുന്നണി സര്‍ക്കാര്‍ നിലപാട് തെറ്റായിരുന്നു എന്നാണ് ചൊവ്വാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് ബേബി പറഞ്ഞത്. വി എസിന്റെ നിര്‍ദേശം തെറ്റായിരുന്നു എന്ന വ്യക്തമായ കുറ്റപ്പെടുത്തലും ഏറ്റു പറച്ചിലും തന്നെയാണ് അതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെ യാദൃശ്ചികമായി ബേബി ഏറ്റുപറച്ചില്‍ നടത്തിയതല്ല.
മറിച്ച് സിപിഎം ഔദ്യോഗിക വിഭാഗം കൃത്യമായി തീരുമാനമെടുത്ത് പിബി അംഗമായ ബേബിയുടെ പ്രസംഗത്തില്‍ അത് ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണു വിവരം. ഞങ്ങളല്ല, വി എസും അദ്ദേഹത്തിന്റെ ആള്‍ക്കാരും മാത്രമാണ് ആറന്മുള വിമാനത്താവളത്തിനു വേണ്ടി നിലകൊള്ളുന്നതെന്ന ഔദ്യോഗിക പക്ഷത്തിന്റെ സന്ദേശം കൂടിയായാണ് ബേബിയുടെ പ്രസംഗം കണക്കാക്കപ്പെടുന്നത്. കെസി രാജഗോപാല്‍ എംഎല്‍എയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് വി എസ് മുഖ്യമന്ത്രിയായിരിക്കെ കളക്ടര്‍ക്ക് നല്‍കിയ ഉത്തരവിന്റെ പകര്‍പ്പു സഹിതം കെ വാര്‍ത്ത നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ ഉത്തരവിനെയാണ് ബേബി തള്ളിപ്പറഞ്ഞത്.
ആറന്മുള വിമാനത്താവള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കത്തക്ക വിധം ഭൂമി കൈമാറ്റം ചെയ്യുന്നതിനു ആവശ്യമായ സത്വര നടപടികള്‍ സ്വീകരിച്ചു വിവരം അറിയിക്കുക എന്നാണ് 2010 നവംബര്‍ 12നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പത്തനംതിട്ട കളക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം. നവംബര്‍ 11നാണ് രാജഗോപാല്‍ കത്ത് നല്‍കിയത്. പിറ്റേന്നുതന്നെ വി എസ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശം ഉള്‍പ്പെടുന്ന കത്തിന്റെ പകര്‍പ്പ് ഞങ്ങള്‍ ഒരിക്കല്‍ക്കൂടി പ്രസിദ്ധീകരിക്കുന്നു.
അതേസമയം, മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ആറന്മുളയിലെത്തിയ വി എസ് വിമാനത്താവളത്തിന് എതിരെയാണു പ്രസംഗിച്ചത്. എന്നാല്‍ വിമാനത്താവളത്തിന് എതിരേ സമരം ചെയ്യുന്ന സംഘ്പരിവാര്‍ സംഘടനകള്‍ ഉള്‍പ്പെടെ ആരും വി എസിന്റെ ഈ ഇരട്ടത്താപ്പ് കാര്യമായി വിഷയമാക്കിയില്ല. താന്‍ ആറന്മുളയ്ക്ക് എതിരാണൊണ് വി എസ് ഇപ്പോഴും പറയുന്നത്. ഇത് അങ്ങനെയങ്ങ് അനുവദിച്ചു കൊടുക്കേണ്ടെന്ന സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനമാണ് എം എ ബേബിയുടെ നിയമസഭയിലെ പ്രസംഗത്തിലൂടെ പുറത്തുവന്നത്.

Keywords: M.A. Baby, CPM, V.S Achuthanandan, CPM, Kerala, Assembly, Aranmula Air port , Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.