New Minister | എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഓഫീസിലെത്തി ചുമതലയേറ്റെടുത്തു; 'വകുപ്പിനെ കുറിച്ച് മുഖ്യമന്ത്രി ഗവർണറെ അറിയിക്കും'
Sep 6, 2022, 13:42 IST
തിരുവനന്തപുരം: (www.kvartha.com) മുൻ സ്പീകർ എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11 മണിക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വകുപ്പുകൾ പിന്നീട് പ്രഖ്യാപിക്കും.
തുടർന്ന് ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റെടുത്തു. വകുപ്പിനെ കുറിച്ച് മുഖ്യമന്ത്രി ഗവർണറെ അറിയിക്കുമെന്നും, തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമെന്നും എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
തൃത്താലയിൽ നിന്നുള്ള എംഎൽഎയാണ് എംബി രാജേഷ്. സിപിഎം സംസ്ഥാന സെക്രടറിയായി തെരെഞ്ഞെടുത്തതിനെ തുടർന്ന് എംവി ഗോവിന്ദൻ മാസ്റ്റർ രാജിവെച്ച ഒഴിവിലാണ് രാജേഷ് പകരമെത്തിയത്. മന്ത്രിയാക്കാൻ തീരുമാനിച്ചതിന് പിന്നാലെ രാജേഷ് ശനിയാഴ്ച സ്പീകർ സ്ഥാനത്ത് നിന്ന് രാജി സമർപിച്ചിരുന്നു. രാജേഷിന് പകരം പാർടി സംസ്ഥാന കമിറ്റി അംഗവും തലശ്ശേരി എംഎൽഎയുമായ എഎൻ ശംസീർ സ്പീകറാവും.

Keywords: M B Rajesh sworn in as minister, cpm, political party, Kerala, Thiruvananthapuram, News, Top-Headlines, Latest-News, Minister, Governor, Chief Minister, Pinarayi vijayan, VD Satheesan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.