ദരിദ്രരായ മത്സ്യത്തൊഴിലാളികളുടെ ചോരക്കും ജീവനും ബി ജെ പി സര്‍ക്കാരും യു പി എ സര്‍ക്കാരും പുല്ലുവില പോലും കല്‍പ്പിച്ചില്ല; പാവപ്പെട്ടവരായതുകൊണ്ട് അവര്‍ ഇന്ത്യന്‍ പൗരന്മാരല്ലേ? അവരുടെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ പോലും കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ എങ്ങിനെയാണ് രാജ്യതാല്‍പ്പര്യം സംരക്ഷിക്കുക? മോദി സര്‍ക്കാരിനെതിരെ എല്ലാറ്റിലും വിമര്‍ശനമുന്നയിക്കാറുള്ള രാഹുല്‍ ഗാന്ധിക്ക് ഈ അനീതിയില്‍ എന്തേ മൗനം? കേരളത്തില്‍ നിന്നുള്ള എം പി യായ രാഹുല്‍ ഗാന്ധി ഇനിയെങ്കിലും പ്രതികരിക്കുമോ?
Jul 4, 2020, 20:05 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.07.2020) കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരെ വെറുതെ വിട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം നേതാവ്എം ബി രാജേഷ് രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മോദി സര്‍ക്കാരിനും മുന്‍ യു പി എ സര്‍ക്കാരിനുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു.
പോസ്റ്റ് വായിക്കാം;
കടല്‍ക്കൊലയും ഇറ്റലിയും രാജ്യസ്നേഹവും
എട്ടു കൊല്ലം മുമ്പ് എനിക്കുണ്ടായ അമ്പരപ്പിക്കുന്ന ഒരു അനുഭവമാണ്. ഇപ്പോള്‍ വീണ്ടും ഓര്‍മ്മിക്കാനിടയായതിന് കാരണം മാദ്ധ്യമ വാര്‍ത്തകളാണ്. കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ മറീനുകള്‍ക്കെതിരായ വിചാരണ അന്താരാഷ്ട്ര കോടതി ഒഴിവാക്കിയതിന്റെ വാര്‍ത്തകള്‍. 2012 ല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടികൊണ്ടു പോയ ഒരു കപ്പലിലെ ജീവനക്കാരില്‍ ചില മലയാളികളും ഉണ്ടായിരുന്നു.
കേരളത്തില്‍ അന്ന് ഇറ്റാലിയന്‍ കപ്പലിലുള്ളവര്‍ മലയാളി മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നതു സംബന്ധിച്ചുള്ള വിവാദം ആളിക്കത്തുന്ന സമയമാണ്. അറസ്റ്റിലായ അവരെ ഇറ്റലിക്ക് കൈമാറാനുള്ള ശക്തമായ നീക്കങ്ങള്‍ക്കെതിരെ കേരളത്തില്‍ പ്രതിഷേധം കനത്തു നിന്നു. അതിനിടയിലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ മലയാളികളും അകപ്പെട്ട പ്രശ്നം. സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ടവരില്‍ ഒരാള്‍ ഒറ്റപ്പാലം കോതകുര്‍ശ്ശി സ്വദേശി മിഥുനായിരുന്നു.
ഭീമമായ മോചനദ്രവ്യമാണ് കൊള്ളക്കാരുടെ ആവശ്യം. മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടുക മാത്രമേ വഴിയുളളൂ. അദ്ദേഹത്തിന്റെ കുടുംബം എംപി എന്ന നിലയില്‍ എന്റെ സഹായം അഭ്യര്‍ത്ഥിച്ചു. ജീവനക്കാരിലൊരാള്‍ തൃശൂര്‍ മണ്ഡലത്തിലുള്ള ആളായിരുന്നു. അവിടുത്തെ എംപിയായിരുന്ന ശ്രീ. പി സി ചാക്കോയും ഞാനും പാര്‍ലിമെന്റില്‍ വിഷയം അവതരിപ്പിച്ചു.
കൊള്ളക്കാരാണ്. കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയും ബുദ്ധിമുട്ടുമുണ്ട് എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. അതോടെ ചാക്കോയും ഞാനും ഒരുമിച്ച് പ്രധാനമന്ത്രി ശ്രീ. മന്മോഹന് സിങ്ങിനെ തന്നെ കാണാന്‍ തീരുമാനിച്ചു. ശ്രീ ചാക്കോ അന്നു തന്നെ ഞങ്ങള്‍ക്കിരുവര്‍ക്കും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനുള്ള അപ്പോയിന്റ്മെന്റ് സംഘടിപ്പിച്ചു. ഞങ്ങളിരുവരും കടല്‍ക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ടവരുടെ അവസ്ഥയും ജീവന് അപകടത്തിലാണെന്ന കാര്യവും കുടുംബത്തിന്റെ കരച്ചിലും വേദനയുമെല്ലാം സാമാന്യം വിശദമായി തന്നെ പ്രധാനമന്ത്രിയോട് പറഞ്ഞു.
ഒട്ടും അക്ഷമയില്ലാതെ, നിര്‍ന്നിമേഷനായി മന്മോഹന് സിങ്ങ് എല്ലാം കേട്ടു. പറഞ്ഞു കഴിഞ്ഞപ്പോള്‍ എനിക്ക് വളരെ സമാധാനവും ആശ്വാസവും തോന്നി. എല്ലാം കാതു കൂര്‍പ്പിച്ചു കേട്ട പ്രധാനമന്ത്രിയില്‍ നിന്ന് അവരെ രക്ഷിക്കുമെന്ന ഉറപ്പ് പ്രതീക്ഷിച്ചു. അദ്ദേഹം മൃദുവായി ചുണ്ടനക്കി തുടങ്ങി. മുമ്പിലിരുന്ന ഞങ്ങളിരുവരും അദ്ദേഹത്തിന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. അദ്ദേഹത്തിന്റെ മറുപടി പക്ഷേ ഞങ്ങളെ ശരിക്കും ഞെട്ടിച്ചു.
ഞങ്ങള്‍ വിസ്തരിച്ചു പറഞ്ഞ കാര്യത്തെക്കുറിച്ച് ഒരക്ഷരം പറയാതെ അദ്ദേഹം നേരെ തുടങ്ങിയത് ഇറ്റാലിയന്‍ മറീനുകളെ ഇറ്റലിക്ക് കൈമാറുന്നതിനെക്കുറിച്ചായിരുന്നു! ' ഇറ്റാലിയന്‍ മറീനുകളെ ഇവിടെ തന്നെ വിചാരണ ചെയ്യണം എന്ന കടുംപിടുത്തം കേരളം ഉപേക്ഷിക്കണം. അതിന് നിങ്ങള്‍ എംപിമാരെല്ലാവരും കേന്ദ്ര സര്‍ക്കാരിനെ സഹായിക്കണം. വലിയ നയതന്ത്ര സമ്മര്‍ദം കേന്ദ്ര സര്‍ക്കാരിനു മേലുണ്ട്.
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന നിലയിലേക്ക് ഈ പ്രശ്നം എത്തിയിരിക്കുന്നു.' ഇതു കേട്ട് ഞെട്ടിത്തരിച്ചു പോയ ഞാനും ചാക്കോയും അന്തം വിട്ട് പരസ്പരം നോക്കി. പ്രധാനമന്ത്രിക്ക് വിഷയം മാറിയതാവും എന്ന ധാരണയില്‍ ഇടപെട്ട് ഞങ്ങള്‍ പറഞ്ഞ പ്രശ്നം അതല്ലെന്ന് ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചു. അത് അവഗണിച്ച് അദ്ദേഹം തുടര്‍ന്നു.' ഇക്കാര്യത്തില്‍ ഒരു മൃദു സമീപനം സ്വീകരിക്കാതെ കഴിയില്ല.' വീണ്ടും ഞങ്ങള്‍ വന്ന കാര്യം വേറെയാണെന്നു പറഞ്ഞപ്പോള്‍ നിങ്ങളുടെ നിവേദനം വിദേശകാര്യ മന്ത്രിക്ക് കൈമാറാമെന്ന് മാത്രം പറഞ്ഞു. നിരാശയും അതിലേറെ അവിശ്വസനീയതയുമായി ഞങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങി.
മന്മോഹന് സിങ്ങിന്റെ വാക്കുകള്‍ക്കൊത്ത അയഞ്ഞ നിലപാട് കേന്ദ്രം സുപ്രീം കോടതിയില്‍ സ്വീകരിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രതികളെ കേരളത്തിലെ ജയിലില്‍ നിന്ന് ഡെല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലേക്ക് മാറ്റി. ക്രിസ്മസ് ആഘോഷിക്കാന്‍ പരോളും കിട്ടി. പിന്നീട് ഒരു പ്രതിക്ക് 2014 സെപ്തംബറില്‍ ഇറ്റലിയിലേക്ക് പോകാനും അനുമതി കിട്ടി.
മുഖ്യ പ്രതിപക്ഷമായിരുന്ന ബി ജെ പിയും കേന്ദ്രത്തിനെതിരെ ശക്തമായി രംഗത്തുവന്നു. പ്രതികള്‍ ഇറ്റലിക്കാരായത് അവര്‍ പ്രത്യേകം ആയുധമാക്കി. കേന്ദ്രത്തിന്റെ മൃദു നിലപാടിനു കാരണം സോണിയയാണെന്ന് ആരോപിച്ച് നരേന്ദ്ര മോദി നേരിട്ട് രംഗത്തെത്തി. 'മാഡം ദേശസ്നേഹിയാണെങ്കില്‍ ആ പ്രതികള്‍ ഏതു ജയിലിലാണെന്ന് പറയാമോ?' എന്ന് മോദി ട്വീറ്റിലൂടെ സോണിയയോട് ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മോദി വിഷയമുയര്‍ത്തി ആഞ്ഞടിച്ചു.
മോദി പ്രധാനമന്ത്രിയായി. ആഗസ്താ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ സോണിയക്കെതിരെ മൊഴി നല്കിയാല് കടല്‍ക്കൊലക്കേസ് പ്രതികളെ കൈമാറാമെന്ന് മോദി വാഗ്ദാനം ചെയ്തുവെന്ന ഗുരുതര ആരോപണം ഉയര്‍ന്നു. 2015 സെപ്തംബറില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു മോദിയുടെ വാഗ്ദാനം എന്നും ആരോപണത്തില്‍ പറഞ്ഞു. അതെന്തായാലും മോദി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് മാറ്റി.
രണ്ടാമത്തെ പ്രതിയെ 'മാനുഷിക പരിഗണന' യുടെ പേരില്‍ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കാമെന്ന നിലപാടെടുത്തു ! 2016 മെയ് മാസം 'ദേശസ്നേഹിയും 56 ഇഞ്ച് നെഞ്ചളവു 'കാരനുമായ മോദി പ്രധാനമന്ത്രിയായിരിക്കെ, ആ പ്രതിയും ഇറ്റലിയിലേക്ക് വിമാനം കയറി. കോണ്‍ഗ്രസും ബിജെപിയും കൂടി അധികാരം ഉപയോഗിച്ച് ഇരു പ്രതികളേയും സുരക്ഷിതരായി സ്വന്തം നാട്ടിലെത്തിച്ചു കൊടുത്തു. എന്തൊരു കരുതല്‍ ?! ഇപ്പോഴിതാ അന്താരാഷ്ട്ര കോടതിയിലെ കേസും തോറ്റു കൊടുത്തിരിക്കുന്നു.
ദരിദ്രരായ മത്സ്യത്തൊഴിലാളികളുടെ ചോരക്കും ജീവനും രണ്ടു കൂട്ടരും പുല്ലുവില കല്‍പ്പിച്ചില്ല. പാവപ്പെട്ടവരായതുകൊണ്ട് അവര്‍ ഇന്ത്യന്‍ പൗരന്മാരല്ലേ? അവരുടെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ പോലും കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ എങ്ങിനെയാണ് രാജ്യതാല്‍പ്പര്യം സംരക്ഷിക്കുക? മോദി സര്‍ക്കാരിനെതിരെ എല്ലാറ്റിലും വിമര്‍ശനമുന്നയിക്കാറുള്ള രാഹുല്‍ ഗാന്ധിക്ക് ഈ അനീതിയില്‍ എന്തേ മൗനം ?കേരളത്തില്‍ നിന്നുള്ള എം പി യായ രാഹുല്‍ ഗാന്ധി ഇനിയെങ്കിലും പ്രതികരിക്കുമോ?
Keywords: M B Rajesh facebook post against BJP and Modi Govt, Facebook, post, CPM, Politics, Criticism, BJP, Congress, Prime Minister, Narendra Modi, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.