Award | കെഎംസിസിയുടെ വി സി അബൂബക്കർ പുരസ്‌കാരം ലുഖ്മാൻ മമ്പാടിന്

 
 Luqman Mampadi receiving the VC Abu Baker Award

Photo: Arranged

ADVERTISEMENT

പത്രപ്രവർത്തന മേഖലയിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ഈ പുരസ്‌കാരം ഡിസംബർ മാസത്തിൽ കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും

കണ്ണൂർ: (KVARTHA) അബുദബി അഴീക്കോട് മണ്ഡലം കെഎംസിസി മാധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ വി.സി അബൂബക്കർ പുരസ്‌കാരത്തിന് ചന്ദ്രിക കോഴിക്കോട് യൂണിറ്റ് റസിഡന്റ് എഡിറ്റർ ലുഖ്മാൻ മമ്പാടിനെ  തിരഞ്ഞെടുത്തു.

ചന്ദ്രിക മുൻ പത്രാധിപർ വി സി അബൂബക്കറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഈ പുരസ്‌കാരം പത്രപ്രവർത്തന മേഖലയിലെ മികച്ച സംഭാവനകൾക്ക് അംഗീകാരമായി നൽകുന്നതാണ്. പി.വി സൈനുദ്ദീൻ (ചെയർമാൻ), കബീർ കണ്ണാടിപ്പറമ്പ്, പി.വി അബ്ദുല്ല മാസ്റ്റർ, സി.പി റഷീദ്, സക്കീർ കൈപ്രത്ത് എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്

Aster_MIMS

10001 രൂപയും ഫലകവും അടങ്ങുന്ന ഈ പുരസ്‌കാരം ഡിസംബർ മാസത്തിൽ കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ ലുഖ്മാൻ മമ്പാടിന് സമ്മാനിക്കുമെന്ന് അബുദബി അഴീക്കോട് മണ്ഡലം കെ.എം.സി.സി സെക്രട്ടറി സവാദ് നാറാത്ത് അറിയിച്ചു.

#MalayalamJournalism #Award #Kerala #Journalist #AbuDhabi #KMCC #VCAbuBakerAward

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia