Poisonous Gas | കൊച്ചിയില്‍ ശ്വാസകോശ രോഗി മരിച്ചു; ബ്രഹ്മപുരത്തെ വിഷപ്പുക മൂലം ശ്വാസം കിട്ടാതെയാണെന്ന ആരോപണവുമായി ബന്ധുക്കള്‍

 



കൊച്ചി: (www.kvartha.com) വാഴക്കാലയില്‍ ശ്വാസകോശ രോഗിയുടെ മരിച്ചു. മരണം വിഷപ്പുക മൂലമെന്ന് കുടുംബം. വാഴക്കാല പട്ടത്താനത്ത് വീട്ടില്‍ ലോറന്‍സ് ജോസഫ് ആണ് മരിച്ചത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് ലോറന്‍സിന് രോഗം മൂര്‍ഛിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. നവംബര്‍ മുതല്‍ രേഗം തുടങ്ങിയിരുന്നെന്നും കഴിഞ്ഞ ബുധനാഴ്ചയോടെ പുകയുടെ മണം കടുത്ത ശ്വാസ തടസമുണ്ടാക്കിയെന്നും രാത്രിയില്‍ വലിയ ദുര്‍ഗന്ധമായിരുന്നെന്നും ഈ സമയത്ത് ലോറന്‍സിന് ശ്വാസ തടസമുണ്ടായെന്നും അദ്ദേഹത്തിന്റെ ഭാര്യ ലിസി മാധ്യമങ്ങളോട് പറഞ്ഞു.

Poisonous Gas | കൊച്ചിയില്‍ ശ്വാസകോശ രോഗി മരിച്ചു; ബ്രഹ്മപുരത്തെ വിഷപ്പുക മൂലം ശ്വാസം കിട്ടാതെയാണെന്ന ആരോപണവുമായി ബന്ധുക്കള്‍


ലോറന്‍സിന്റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. ഒരാഴ്ചയായി ശ്വാസതടസമുണ്ടായിരുന്ന ആളാണ് മരിച്ചത്. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.


Keywords:  News, Kerala, State, Kochi, Allegation, Death, Protest, Top-Headlines, Lung Patient Died at Kochi; Relatives Alleged That It Was Due to Smoke from Brahmapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia