Lung Cancer | അവഗണിക്കരുത് ഈ ശാരീരിക മാറ്റങ്ങൾ; ശ്വാസകോശാർബുദത്തിന്റെ ലക്ഷണങ്ങൾ ആയേക്കാം
Jul 31, 2023, 21:11 IST
ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) കണക്കനുസരിച്ച്, ആളുകളെ ബാധിക്കുന്ന കാൻസർ രോഗത്തിന്റെ 10 ശതമാനവും ശ്വാസകോശാർബുദമാണ് (Lung Cancer). കാൻസറിന്റെ ചികിത്സ ആരോഗ്യ മേഖലക്ക് ഒരു വെല്ലു വിളിയാണെങ്കിലും മെച്ചപ്പെട്ട ചികിത്സ ആദ്യം തന്നെ ലഭിക്കാൻ ശ്വാസകോശാർബുദം പെട്ടെന്ന് തിരിച്ചറിയാൻ ശ്രമിക്കുക. വിട്ടുമാറാത്ത ചുമ, ആവർത്തിച്ചുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, നെഞ്ചുവേദന എന്നിവയാണ് ശ്വാസകോശ അർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ.
ശ്വാസകോശാർബുദം വരാനുള്ള പ്രധാന കാരണം പുക വലിയാണ്. വായു മലിനീകരണവും ചില വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതും ശ്വാസകോശ അർബുദത്തിന്റെ മറ്റ് സാധാരണ കാരണങ്ങളാണ്. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗലക്ഷണങ്ങൾ കാൻസറിനുള്ള ചികിത്സ ഫലപ്രദമാകും. ശ്രദ്ധിക്കേണ്ട ചില ശ്വാസകോശാർബുദ ലക്ഷണങ്ങൾ ഇവയാണ്.
1. വിട്ടു മാറാത്ത ചുമ
ശ്വാസകോശാർബുദത്തിന്റെ ആദ്യകാല ലക്ഷണമാണ് വിട്ടുമാറാത്ത ചുമ. ചുമയുടെ ശബ്ദത്തിലും സ്വഭാവത്തിലും വരുന്ന മാറ്റങ്ങളും ശ്രദ്ധിക്കുക. ചുമക്കൊപ്പം അല്ലെങ്കിൽ കഫത്തിനൊപ്പം രക്തവുമുണ്ടെങ്കിൽ ഡോക്ടറെ ഉടൻ സന്ദർശിക്കണം.
2. ആവർത്തിച്ചുള്ള ശ്വാസകോശ സംബന്ധമായ അസുഖം:
ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ദുർബലമായ പ്രതിരോധശേഷിയുടെ ലക്ഷണമാകുമെങ്കിലും, ഇത് ശ്വാസകോശ അർബുദ ലക്ഷണങ്ങളിൽ ഒന്നാകാം. ശ്വാസംമുട്ടലും ശ്വാസകോശാർബുദത്തിന്റെ ലക്ഷണമാണ്.
3. നെഞ്ച് വേദന
നിങ്ങൾക്ക് ശ്വാസകോശത്തിന് ചുറ്റും ഭാരമോ വേദനയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം.
4. ക്ഷീണം
ക്ഷീണം അല്ലെങ്കിൽ തുടർച്ചയായ താഴ്ന്ന നിലയിലുള്ള ഊർജം എല്ലായ്പ്പോഴും മാനസികാരോഗ്യ പ്രശ്നങ്ങളല്ല. ദീർഘനാളായി ഇത് അനുഭവപ്പെടുകയാണെങ്കിൽ, ശ്വാസകോശ അർബുദം ഉണ്ടോയെന്ന് പരിശോധിക്കാൻ ഡോക്ടറെ കാണുക.
വളരെ പെട്ടെന്ന് സ്ഥിതി വഷളാക്കുന്ന രോഗാവസ്ഥയാണ് ശ്വാസകോശ അർബുദം. വിട്ടുമാറാത്ത ചുമയും കടുത്ത വേദനയും രോഗിയുടെ നില കഠിനമാക്കും. ലക്ഷണങ്ങൾ പ്രകടമായാലും ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രം കാൻസർ സ്ഥിരീകരിക്കുക. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരമുള്ള ചികിത്സ ആരംഭിക്കുക.
Keywords: Lung, Cancer, Cough, ICMR, Smoking, Research, Air Pollution, Lifestyle, Symptoms, Patients, Treatment, Doctor.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.