Lunch for students | 'സര്‍കാര്‍ തുക അനുവദിക്കുന്നില്ല'; സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി വന്‍പ്രതിസന്ധിയില്‍; നെട്ടോട്ടമോടി പ്രധാനധ്യാപകര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ആവശ്യമായ സര്‍കാര്‍ തുക ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അവതാളത്തിലായി. സ്വന്തം കൈയില്‍ നിന്ന് പണം ചെലവഴിച്ച് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യേണ്ട അവസ്ഥയിലാണ് പ്രധാനാധ്യാപകര്‍. സര്‍കാര്‍ ആവശ്യത്തിന് പണം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കലാകായിക മേളകളുടെ നടത്തിപ്പില്‍ നിന്നും വിട്ട് നില്‍ക്കാനാണ് പ്രധാന അധ്യാപകരുടെ സംഘടനയുടെ തീരുമാനം.
  
Lunch for students | 'സര്‍കാര്‍ തുക അനുവദിക്കുന്നില്ല'; സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി വന്‍പ്രതിസന്ധിയില്‍; നെട്ടോട്ടമോടി പ്രധാനധ്യാപകര്‍

2016 ലാണ് സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള തുക നിശ്ചയിച്ചത്. 150 കുട്ടികളുള്ള സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി ഒരു വിദ്യാർഥിക്ക് എട്ട് രൂപയാണ് സര്‍കാര്‍ അനുവദിക്കുന്നത്. ഈ തുക വെച്ച് ഉച്ചഭക്ഷണം മാത്രമല്ല, ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും കുട്ടികള്‍ക്ക് നല്‍കുകയും വേണം. ഇതിന്റെ എല്ലാ ചുമതലും നല്‍കിയിരിക്കുന്നതാവട്ടെ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കും.

സംസ്ഥാനത്ത് പച്ചക്കറിയുടേയും ഗ്യാസിന്റേയും വില പതിന്മടങ്ങ് വര്‍ധിച്ചെങ്കിലും ഉച്ചഭക്ഷണത്തിനായി സര്‍കാര്‍ നല്‍കുന്ന തുകയില്‍ മാത്രം ഒരു മാറ്റവുമുണ്ടായിട്ടില്ല. കുഞ്ഞുങ്ങള്‍ക്കുള്ള ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ ശമ്പളത്തില്‍ നിന്നും ഒരു വിഹിതം മാറ്റി വെക്കുകയാണ് പ്രധാന അധ്യാപകര്‍. എന്നാല്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അധികം വരുന്ന തുക തദ്ദേശസ്വയംഭരണവകുപ്പുമായി സഹകരിച്ചു അധ്യാപകര്‍ കണ്ടെത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു.

ഇതിനു അനുവദിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ടെന്നും വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കൂളിലെ ഉച്ചഭക്ഷണപദ്ധതിയുമായി മിക്ക തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സഹകരിക്കുന്നില്ലെന്നാണ് പ്രധാന അധ്യാപകരുടെ പരാതി. സ്‌കൂള്‍ പിടിഎയും അധ്യാപകരും സംയുക്തമായാണ് ഇപ്പോള്‍ ഒരുവിധം കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script