ഉച്ചഭക്ഷണ വിതരണം; ചുമതലയില്‍ നിന്നു മാറ്റാന്‍ അധ്യാപകര്‍ കോടതിയെ സമീപിച്ചു

 


ADVERTISEMENT

വടക്കാഞ്ചേരി:(www.kvartha.com 24/02/2018) സ്‌കൂളുകളിലെ ഉച്ചഭക്ഷണവിതരണ പദ്ധതി ചുമതലയില്‍ നിന്നും ഒഴിവാക്കികിട്ടാന്‍ പ്രധാനധ്യാപകര്‍ കോടതിയെ സമീപിച്ചു. വര്‍ഷങ്ങളായി സര്‍ക്കാറിനു നല്‍കുന്ന നിവേദനങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചില്ലെന്ന് പരാതിപ്പെട്ടാണ് പ്രധാനധ്യാപകരുടെ സംഘടനകള്‍ നീതിതേടി കോടതിയെ സമീപിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് ദിവസവും ഇരുപതോളം രജിസ്റ്ററുകള്‍ തയാറാക്കല്‍ ഉള്‍പ്പടെ നിരവധി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. വിദ്യാഭ്യാസവകുപ്പ് മാസംതോറും പുറത്തിറക്കുന്ന പുതിയ ഉത്തരവുകള്‍ സാമ്പത്തിക ബാധ്യതയും ചുമതലക്കാരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു.

പ്രധാനധ്യാപകരെ കൂടാതെ ചുമതല വഹിക്കുന്ന അധ്യാപകനെയും സമ്മര്‍ദ്ദത്തിലാക്കുന്ന ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഇതോടെ പല സ്‌കൂളുകളിലും ചുമതലയുള്ള അധ്യാപകര്‍ വിട്ടുനില്‍ക്കാന്‍ ശ്രമിക്കുകയാണ്. സ്‌കൂളുകളിലെ ഭാരിച്ച മറ്റു ഉത്തരവാദിത്വങ്ങള്‍ക്കു പുറമെയുള്ള ഉച്ചഭക്ഷണ വിതരണത്തിന് ബദല്‍ സംവിധാനം കണ്ടെത്തി കേന്ദ്രീകൃതനയം നടപ്പാക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് സംഘടനകളുടെ ആവശ്യം.

ഉച്ചഭക്ഷണ വിതരണം; ചുമതലയില്‍ നിന്നു മാറ്റാന്‍ അധ്യാപകര്‍ കോടതിയെ സമീപിച്ചു

പ്രൈമറിസ്‌കൂള്‍ പ്രധാനധ്യാപകരുടെ സംഘടനയായ കെപിപിഎച്ച്എ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹൈസ്‌കൂള്‍ പ്രധാനധ്യാപകരുടെ സംഘടനയായ കെപിഎസ്എച്ച്എയും വരുംദിവസം ഹര്‍ജി നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി ഇഗ്നേഷ്യസ് തോമസ് പറഞ്ഞു.

പ്രധാനധ്യാപകരുടെ സംഘടനകളെ ക്യൂഐപി മോണിറ്ററിങ് സമിതിയില്‍ നിന്നും ഒഴിവാക്കിയ നടപടി പുനപരിശോധിക്കാനും ആവശ്യപ്പെടുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, School, Court, Kerala, Lunch, High school, Primary school, Lunch distribution; Teachers have approached the court to remove them from duty
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia