Lulu Malls | 'ലുലു ഗ്രൂപ് അടുത്ത 3 വർഷത്തിനുള്ളിൽ ഇൻഡ്യയിലുടനീളം 12 മോളുകൾ ആരംഭിക്കും; കേരളത്തിൽ 5 ഇടങ്ങളിൽ തുറക്കും; ഉത്തർപ്രദേശിൽ നാലെണ്ണം കൂടി'

 


ADVERTISEMENT

കൊച്ചി: (www.kvartha.com) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇൻഡ്യയിലുടനീളം 12 മോളുകൾ ആരംഭിക്കാൻ ലുലു ഗ്രൂപ് പദ്ധതിയിടുന്നതായി ഡയറക്ടർ പറഞ്ഞു. മോളുകൾ, ഹൈപർമാർകറ്റുകൾ, ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ, അനുബന്ധ ബിസിനസുകൾ എന്നിവ വികസിപ്പിക്കുന്നതിനായി 19,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കരുതുന്ന യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ് നോയിഡ, ഗുരുഗ്രാം, ചെന്നൈ, ബെംഗ്ളുറു എന്നിവിടങ്ങളിൽ മോളുകൾ സ്ഥാപിക്കുമെന്നാണ് റിപോർട്.
               
Lulu Malls | 'ലുലു ഗ്രൂപ് അടുത്ത 3 വർഷത്തിനുള്ളിൽ ഇൻഡ്യയിലുടനീളം 12 മോളുകൾ ആരംഭിക്കും; കേരളത്തിൽ 5 ഇടങ്ങളിൽ തുറക്കും; ഉത്തർപ്രദേശിൽ നാലെണ്ണം കൂടി'

             

'അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 12 മോളുകൾ സ്ഥാപിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. കേരളത്തിൽ കോഴിക്കോട്, തിരൂർ, പെരിന്തൽമണ്ണ, കോട്ടയം, പാലക്കാട്, ഉത്തർപ്രദേശിൽ നോയിഡ, വാരണാസി, പ്രയാഗ്‌രാജ്, അഹ്‌മദാബാദ്, തെലങ്കാനയിൽ ഹൈദരാബാദ്, കർണാടകയിൽ ബെംഗ്ളുറു, തമിഴ് നാട്ടിലെ ചെന്നൈ എന്നിവിടങ്ങളിലായിരിക്കും സ്ഥാപിക്കുക', ലുലു ഗ്രൂപ് ഇൻഡ്യയുടെ ഷോപിംഗ് മോളുകളുടെ ഡയറക്ടർ ഷിബു ഫിലിപിനെ ഉദ്ധരിച്ച് മണികൺട്രോൾ റിപോർട് ചെയ്തു.

ലുലു ഗ്രൂപിന് നിലവിൽ കൊച്ചി, തിരുവനന്തപുരം, തൃശൂർ, ബെംഗ്ളുറു, ലക്നൗ എന്നിവിടങ്ങളിലായി അഞ്ച് മോളുകളാണുള്ളത്. ലുലു ഗ്രൂപിന്റെ പ്രധാന വിപണിയാണ് ഉത്തർപ്രദേശെന്ന് ഷിബു ഫിലിപ് പറഞ്ഞു. 'ഞങ്ങൾ പ്രയാഗ്‌രാജിലും വാരണാസിയിലും ഭൂമി ഏറ്റെടുക്കുന്ന പ്രക്രിയയിലാണ്, അതിനുശേഷം കാൺപൂരിലേക്ക് നോക്കും. ഇവിടെ ഞങ്ങൾ പരിഗണിക്കുന്ന ഫോർമാറ്റ് (ഹൈപർമാർകറ്റ് അല്ലെങ്കിൽ ഷോപിംഗ് മോൾ) വിപണിയിലെ അവസരങ്ങളും സാധ്യതകളും പരിഗണിച്ച ശേഷം കംപനി ബോർഡ് തീരുമാനിക്കും', അദ്ദേഹം വ്യക്തമാക്കി..

'ഇതിനകം 2,000 കോടി രൂപ ലക്നൗ മോളിൽ നിക്ഷേപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 500 കോടി രൂപ വകയിരുത്തിയ ഭക്ഷ്യ സംസ്‌കരണ കേന്ദ്രവും കൊണ്ടുവരുന്നുണ്ട്. ഹൈപർമാർകറ്റുകൾക്കും മോളുകൾക്കുമായി ഉത്തർപ്രദേശിൽ 2000 കോടി രൂപ കൂടി നിക്ഷേപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഗുരുഗ്രാമിൽ ലുലു ഗ്രൂപ് ഒരു മാളിൽ ഹൈപർമാർകറ്റിനായി സ്ഥലം ഏറ്റെടുത്തു. ഇത് നിർമാണത്തിലാണ്. ഒന്നര വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും. ബെംഗ്ളൂറാണ് ശ്രദ്ധാകേന്ദ്രമായ മറ്റൊരു മേഖല. ബെംഗ്ളൂറിൽ നാല് ഹൈപർമാർകറ്റുകളും ഒരു മിനി മോളും കൂടി ഞങ്ങൾ ആസൂത്രണം ചെയ്യുന്നു', അദ്ദേഹം വ്യക്തമാക്കി.

Keywords: Lulu Group to Launch 12 Malls Across India in Next 3 Years; Noida, Gurugram Target Areas, Kerala,Kochi,News,Top-Headlines,Latest-News,Uttar Pradesh,India,Bangalore, Lulu mall, Business, Report.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia