നീലേശ്വരം (കാസര്‍കോട്) : (www.kvartha.com 02.11.2014) കഴിഞ്ഞ ചൊവ്വാഴ്ച ബഹറിനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ നീലേശ്വരം ബങ്കളത്തെ പ്രസാദിന്റെ കുടുംബത്തിനു പ്രമുഖ ഗള്‍ഫ് വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറുമായ എം.എ. യൂസുഫലിയുടെ സഹായ ഹസ്തം. 22 വര്‍ഷത്തോളം യൂസുഫലിയുടെ കീഴില്‍ സേവനമനുഷ്ഠിച്ച പ്രസാദ് ബഹറിനിലെ ലുലു സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജറായിരിക്കെയാണ് നിര്യാതനായത്.
സേവനകാലത്തെ ആനുകൂല്യങ്ങള്‍ക്കു പുറമെ 50 ലക്ഷം രൂപയാണ് സഹായമായി നല്‍കിയത്. തുക കഴിഞ്ഞ ദിവസം ലുലു ഗ്രൂപ്പ് ജനറല്‍ അഡ്മിസ്‌ട്രേഷന്‍ മാനേജര്‍ വലിയകത്ത് അബ്ദുല്ലക്കുട്ടി, യൂസുഫലിയുടെ സെക്രട്ടറിയും നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിയുമായ ബിജു കൊട്ടാരത്തില്‍ എന്നിവര്‍ പ്രസാദിന്റെ വീട്ടിലെത്തി കുടുംബത്തെ ഏല്‍പിച്ചു. പ്രസാദിന്റെ ഭാര്യ മിനി, മക്കളായ സിദ്ധാര്‍ത്ഥ്, മാളവിക എന്നിവരുടെയും മാതാവിന്റെയും ജീവിത സുരക്ഷ മുന്‍ നിര്‍ത്തിയാണ് സഹായധനം നല്‍കിയത്.
പ്രസാദിന്റെ മൃതദേഹം മരണപ്പെട്ടതിന്റെ പിറ്റേന്നു തന്നെ നാട്ടിലെത്തിക്കാനുള്ള സഹായവും യൂസുഫലി ഒരുക്കിയിരുന്നു. തൊഴിലുടമയുടെ സഹായം ഏറ്റുവാങ്ങുമ്പോള്‍ മിനിയുടെയും മക്കളുടെയും മാതാവിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും, സഹായം കൈമാറാനെത്തിയവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
Also Read:
ഖുര്‍ആന്‍ പഠന കേന്ദ്രത്തില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി
Keywords: Kasaragod, Kerala, Dies, House, Lulu Group, Prasad, Dead body, Family, General administration Manager, M.A Yousuf Ali, Yusuff Ali MA, Managing Director, Lulu Group International, Abu Dhabi Valiyakath Abdulla Kutty, General Administration Manager - Lulu Group, LuLu group MD M.A. Yousufali helps Prasad's family
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.