കണ്ണൂര്‍: നമ്മുടെ നാട്ടിലെ കമിതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇടക്കാലാശ്വാസം അനുവദിച്ചു. ഇത് ഓണത്തിന് നല്കുന്ന ബോണസോ, മറ്റ് അലവന്‍സോ അല്ല. എന്താണെന്നല്ലെ. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കലാപങ്ങളുടെ പശ്ഛാത്തലത്തില്‍ പരിഭ്രാന്ത്രി പരത്തിയതിനെതുടര്ന്ന് എസ് എം എസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. വ്യാഴാഴ്ച മുതല്‍ പ്രതിദിനം 20 എസ് എം എസുകള്‍ വരെ ഒരുമിച്ച് ഗ്രൂപ്പ് എസ് എം എസ് ആയി അയക്കാന്‍ സാധിക്കും.
അസമിലെ വ്യാജആക്രമണവാര്ത്തകള് അടങ്ങിയ എസ് എം എസുകള്നിയന്ത്രിക്കാനാണ് അഞ്ച് എസ് എം എസ് മാത്രമേ ഒരുമിച്ച് അയക്കാനുള്ള നിയന്ത്രണം ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയത്. മറ്റുനിയന്ത്രണങ്ങള്ക്ക് ഭേദഗതി വരുത്തിയിട്ടില്ല. എസ് എം എസ് അഞ്ചാക്കിയതോടെ നമ്മുടെ കൊച്ചു കേരളത്തിലെ കാമുകീ കാമുകന്മാരാണ് ഏറെ പ്രതിസന്ധിയിലായത്. പ്രതിദിനം 200ഓളം എസ് എം എസുകളാണ് സൗജന്യമായി അയക്കുന്നതിന് വിവിധ ഫോണ്‍ കമ്പനികള്‍ കേരളത്തില്‍ ഓഫര്‍ നല്‍കിവരുന്നത്. ഇത് പരമാവധി മുതലാക്കുന്നവരാണ് നമ്മുടെ യുവ തലമുറ.
മാതാപിതാക്കള്‍ കാണാതെ ഫോണ്‍വിളിക്കാനുള്ള ബുദ്ധിമുട്ടും, ഫോണ്‍വിളിയുടെ ചിലവും കണക്കിലെടുത്താണ് കമിതാക്കള്‍ അവരുടെ പ്രണയം എസ് എം എസിലേക്ക് ചുരുക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാറും ടെലികോം അതോറിറ്റിയും ഏര്‍പ്പെടുത്തിയ എസ് എം എസ് വിലക്ക് ബസുകാര് മിന്നല്‍ പണിമുടക്ക് നടത്തിയതുപോലെയായിപ്പോയി. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ പ്രണയങ്ങളാണ് നിലവിലുള്ളത്. നേരിട്ട് കാണാന്‍ സാധിക്കാത്തവരും വിദൂരങ്ങളില്‍ ജോലിചെയ്യുന്നവരും അവരുടെ കാമുകീ കാമുകന്മാരുമായി സല്ലപിക്കാന്‍ മൊബൈല്‍ഫോണും ഇന്റര്‍നെറ്റുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. പണ്ട് കത്തുകളും, ഇടനിലക്കാരും, നേരിട്ടുള്ള കൂടിക്കാഴ്ച്ചകളുമെല്ലാമായിരുന്നു കമിതാക്കളുടെ പ്രണയത്തിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍. എന്നാല്‍ ഇന്ന് അത് സൈബര്‍ യുഗത്തിലേക്ക് മാറി.
മൊബൈല്‍ ഇല്ലാത്ത അവസ്ഥയില്‍ സ്വന്തം വീട്ടിലെ നമ്പര്‍ പോലും ഓര്‍മ്മിക്കാന്‍ കഴിയാത്തവരാണ് മലയാളികളില്‍ ഭൂരിഭാഗവും. അത്രയ്ക്കുണ്ട് മൊബൈലിന് നമ്മുടെ ഇടയിലുള്ള പ്രസക്തി. സമയം നോക്കുന്നതടക്കം ഓരോ പത്ത് മിനുട്ട് കൂടുമ്പോഴെങ്കിലും ഓരോ മലയാളിയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നാണ് കണക്ക്. മൊബൈല്‍ ഫോണ്‍ ഒരു മനുഷ്യ ശരീരമായി കണക്കാക്കിയാല്‍ എസ് എം എസാണ് അതിന്റെ നട്ടെല്ലെന്ന് പറയുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. ഈ സാഹചര്യങ്ങളെല്ലാം നിലവിലുള്ളപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നമ്മുടെ മലയാളികളുടെയെല്ലാം നട്ടെല്ലിന് തന്നെ അടികൊടുത്തത്.
ഓരോ യുവതീ യുവാക്കള്‍ക്കിടയിലും ഇപ്പോള്‍ ഏറ്റവുംകൂടുതല്‍ ചര്ച്ചാവിഷയമായിട്ടുള്ളതും ഈ എസ് എം എസിന്റെ നിയന്ത്രണത്തെക്കുറിച്ചാണ്. സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഫോണ്‍ കമ്പനികള്‍ക്കും വന്‍ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കാരണം റംസാന്, ഓണം തുടങ്ങിയ വിശേഷദിവസങ്ങളില്‍ ഫോണ്‍ കമ്പനികള്‍ ഒരു എസ് എം എസിന് ഒരു രൂപ വീതമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഈ രീതിയിലുള്ള വരുമാനത്തില്‍ വന്‍ ഇടിവാണ് ഫോണ്‍ കമ്പനികള്‍ക്ക് ഉണ്ടായിട്ടുള്ളത്. ഏതായാലും ഓണത്തിനു മുന്നോടിയായെങ്കിലും ആഭ്യന്തരവകുപ്പ് ഈ നിയന്ത്രണത്തില്‍ ഇളവ് വരുത്തിയതിനെ മനസുകൊണ്ടെങ്കിലും ഓരോ യുവതീ യുവാക്കളും സ്വാഗതം ചെയ്തിട്ടുണ്ടാവാം.
-ജോസഫ് പ്രിയന്

Keywords: Kerala, Kannur, SMS, Lovers, Couples, Central Govt, Mobile, Chatting.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.