SWISS-TOWER 24/07/2023

നടുറോഡില്‍ തമ്മില്‍ തല്ലിയ കമിതാക്കള്‍ കസ്റ്റഡിയില്‍

 


ADVERTISEMENT

കൊട്ടാരക്കര: (www.kvartha.com 12/02/2015) നടുറോഡില്‍ തമ്മില്‍ത്തല്ലിയ കമിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍. ബുധനാഴ്ച രാവിലെ കൊട്ടാരക്കര ചന്തമുക്കിലാണ് രസകരമായ സംഭവം നടന്നത്. കൊട്ടാരക്കര അവണൂര്‍ പത്തടി സ്വദേശിനിയായ 22 കാരിയും പെരുംകുളം സ്വദേശിയായ 32 കാരനുമാണ് നടുറോഡില്‍ തല്ലുകൂടിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് തെങ്ങ് കയറ്റ തൊഴിലാളിയായ കാമുകന്‍.

മൊബൈല്‍ഫോണ്‍ വഴിയാണ് ഇരുവരും പ്രണയത്തിലായത്. പ്രേമം തലയ്ക്ക് പിടിച്ച കാമുകന്‍ തന്റെ രണ്ടുമക്കളെയും ഭാര്യയേയും ഉപേക്ഷിച്ച് കാമുകിയോടൊപ്പം പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കാമുകന്‍ വിളിക്കുമ്പോഴൊക്കെ കാമുകിയുടെ ഫോണ്‍ ബിസി കാണിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കാമുകന് സംശയമായി . തന്നെ തഴഞ്ഞ് കാമുകി ഇനി മറ്റ് വല്ലവരുടെയും കൂടെ പോയോ എന്നായിരുന്നു കാമുകന്റെ ചിന്ത മുഴുവനും.

നടുറോഡില്‍ തമ്മില്‍ തല്ലിയ കമിതാക്കള്‍ കസ്റ്റഡിയില്‍എന്നാല്‍ കഴിഞ്ഞദിവസം കൊട്ടാരക്കര ചന്തമുക്കില്‍ വെച്ച് ഇരുവരും കണ്ടുമുട്ടിയതോടെ
ഇക്കാര്യത്തെ ചൊല്ലി സംസാരിച്ചു. ഒടുവില്‍ സംസാരം തമ്മില്‍ത്തല്ലില്‍ കലാശിക്കുകയായിരുന്നു. കലഹം  മൂര്‍ധന്യത്തിലെത്തിയപ്പോള്‍ ചുറ്റിലും കൂടിയിരുന്ന ആളുകള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കുമെതിരെ പെറ്റി കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. ഒടുവില്‍ വൈകുന്നേരം ബന്ധുക്കളെ വരുത്തി അവരോടൊപ്പം വിട്ടയച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kottarakkara, Police, Custody, Phone call, Children, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia