Arrested | 'യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ കാമുകനെ പൊലീസ് അറസ്റ്റുചെയ്തു'; തെളിവായി ഫോണ്‍സംഭാഷണം
Nov 11, 2022, 12:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പന്തളം: (www.kvartha.com) യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ കാമുകനെ പൊലീസ് അറസ്റ്റുചെയ്തു. പന്തളം പൂഴിക്കാട് തൂമല മനു മന്ദിരത്തില്‍ തൃഷ്ണ മോളിന്റെ(27) മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് ബിനു കുമാറിന്റെ സുഹൃത്ത് ശ്രീകാന്തി(31) നെ പന്തളം പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ അവിവാഹിതനാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 ന് ആണ് തൃഷ്ണ മോളെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്രീകാന്ത് കഴിഞ്ഞ ഒരുവര്‍ഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. മരണദിവസം രാവിലെ യുവതിയും ശ്രീകാന്തും തമ്മിലുള്ള ഫോണ്‍ സംഭാഷണം പൊലീസ് പരിശോധിച്ചു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി ശ്രീകാന്തിനെ അറിയിച്ചതും തെളിവായി.
ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് ഇയാളെ അറസ്റ്റുചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
Keywords: Lover arrested for woman's suicide Case, Pathanamthitta, News, Local News, Arrested, Death, Police, Mobile Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

