കെവാർത്ത ഇംപാക്ട്; ഭാഗ്യക്കുറി ടികെറ്റുകളില് അനധികൃത സെറ്റ് വില്പന: പരിശോധനയുമായി വകുപ്പ്
Oct 23, 2021, 15:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കട്ടപ്പന: (www.kvartha.com 23.10.2021) അനധികൃത ഭാഗ്യക്കുറി വില്പനയ്ക്കെതിരെ ജില്ലാ ലോടെറി ഓഫീസറുടെ നേതൃത്വത്തില്‍ കട്ടപ്പനയിലെ വിവിധ ലോടെറി വിപണന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ഇതുസംബന്ധിച്ച് നേരത്തെ കെവാർത്ത റിപോർട് നൽകിയിരുന്നു.
അവസാന നാല് അക്കങ്ങള്‍ ഒരേ പോലെ വരുന്ന പന്ത്രണ്ടിലധികം സീരിസ് ഭാഗ്യക്കുറികള്‍ ഒന്നിച്ചു വില്പന നടത്തരുതെന്ന് വകുപ്പിന്റെ ഉത്തരവുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഇത്തരത്തില്‍ വില്പന നടത്തുന്നുണ്ടെന്ന വാർത്തയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഭാഗ്യക്കുറി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എഴുത്ത് ലോടെറിയും വാട്സ് ആപ് മുഖേനയുള്ള ടികെറ്റുവില്പനയും ജില്ലയില്‍ വ്യാപകമായി നടത്തുന്നുവെന്ന് പരാതിയും ലഭിച്ചിരുന്നു.
സര്‍കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നടത്തുന്ന എല്ലാത്തരം അനധികൃത വില്പനകളും പൂര്‍ണമായും അവസാനിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയുമാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ലിസിയാമ്മ ജോര്‍ജ് പറഞ്ഞു. അനധികൃത വില്പന കണ്ടെത്തിയാല്‍ ഏജെന്സി റദ്ദാക്കല്‍ ഉള്‍പെടെയുള്ള നടപടി സ്വീകരിക്കും. തുടര്‍ന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ നടത്തുമെന്നും അധികൃതർ അറിയിച്ചു.

Keywords: Kattappana, Idukki, Kerala, News, Lottery, Government, Department, Complaint, Investigates, Lottery gambling; department conducts inspections.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.