ലോറികള്‍ തിങ്കളാഴ്ച മുതല്‍ സമരത്തില്‍

 


ലോറികള്‍ തിങ്കളാഴ്ച മുതല്‍ സമരത്തില്‍
കോഴിക്കോട്: ഡീസല്‍ വില അഞ്ചുരൂപ കൂട്ടിയ സാഹചര്യത്തില്‍ ലോറിവാടക വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ ലോറികളും മിനി ലോറികളും തിങ്കളാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും.
ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷനാണ് സര്‍വീസുകള്‍ നിറുത്താന്‍ തീരുമാനിച്ചത്. ലോറി വാടകയിനത്തില്‍ 30% വര്‍ദ്ധന വരുത്തണമെന്നാണ് ലോറി ഉടമകളുടെ ആവശ്യം.

ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന്  കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് ഉടമകളും സര്‍ക്കാരിനോട് ആവശ്യപ്പെടാനിരിക്കെയാണ് ലോറി ഉടമകള്‍ സമരം തുടങ്ങുന്നത്.


key words:  Diesel price hike, LPG gas cylinders, fuel price hike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia