Accident | മാക്കൂട്ടം ചുരത്തില്‍ മരം ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് ഗതാഗതം തടസപ്പെട്ടു; മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി യാത്രക്കാര്‍
●ബംഗ്ലൂര്‍- കണ്ണൂര്‍ പാതയില്‍ ഏഴു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
●ചുരത്തില്‍ മൊബൈല്‍ ഫോണ്‍ കവറേജ് കുറവാണ്.
●അതുകൊണ്ടുതന്നെ ബന്ധുക്കള്‍ക്കും യാത്രക്കാരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല.
●ക്രെയിന്‍ സ്ഥലത്തെത്തിച്ച് ലോറി നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു
ഇരിട്ടി: (KVARTHA) അന്തര്‍ സംസ്ഥാന പാതയായ മാക്കൂട്ടം ചുരത്തില്‍ മരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബംഗ്ലൂര്‍- കണ്ണൂര്‍ പാതയില്‍ ഏഴു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്ന് മരം കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ഇതോടെ മറ്റ് വാഹനങ്ങള്‍ യാത്ര ചെയ്യാനാകാതെ ചുരത്തില്‍ കുടുങ്ങി. ഇത്തരത്തില്‍ ബംഗളൂരുവില്‍ നിന്ന് കണ്ണൂര്‍, വടകര, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്ക് ചൊവ്വാഴ്ച രാത്രി തിരിച്ച ബസുകള്‍ യാത്രക്കാരുമായി ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്. ചുരത്തില്‍ മൊബൈല്‍ ഫോണ്‍ കവറേജ് കുറവാണ്. അതുകൊണ്ടുതന്നെ ബന്ധുക്കള്‍ക്കും യാത്രക്കാരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇതോടെ യാത്രക്കാര്‍ നിസ്സഹായരായിരിക്കുകയാണ്.
അപകടത്തിന് പിന്നാലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് സംഘം ക്രെയിന്‍ എത്തിച്ചു ഗതാഗതം പുന:സ്ഥാപിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് മറ്റൊരു ക്രെയിന്‍ സ്ഥലത്തെത്തിച്ച് ലോറി നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം നടത്തിവരികയാണ്.
#MakkuttamGhatAccident #KeralaAccident #TrafficJam #StrandedTravelers