Accidental Death | ക്രഷറിലെ വാടര്‍ ടാങ്കില്‍ വീണ് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Sep 24, 2023, 22:05 IST
കണ്ണൂര്‍: (www.kvartha.com) മട്ടന്നൂരിലെ ക്രഷറിലെ വാടര്‍ ടാങ്കില്‍ വീണ് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കാപ്പാട് അരക്കിണര്‍ സ്വദേശി സുകേഷാ(50)ണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് വെള്ളിയാംപറമ്പ് സമ്പത്ത് ക്രഷറിലാണ് സംഭവം. ക്രഷറിലെ ലോറി ഡ്രൈവറാണ് സുകേഷ്.
മട്ടന്നൂര്‍ അഗ്‌നിരക്ഷാ സേനയെത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരേതനായ ഗോവിന്ദന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ: രേഷ്മ. മക്കള്‍: സിദ്ധാര്‍ഥ് (പിലാത്തറ പോളിടെക്‌നിക് രണ്ടാം വര്‍ഷ വിദ്യാര്‍ഥി), ആറു മാസം പ്രായമായ പെണ്‍കുഞ്ഞുമുണ്ട്. സഹോദരി സുഷമ.
Keywords: Lorry driver met a tragic end after falling into the water tank of the crusher, Kannur, News, Accidental Death, Driver, Water Tank, Obituary, Hospital, Dead Body, Postmortem, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.