Accidental Death | അഴിയൂരില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മയ്യഴി: (KVARTHA) അഴിയൂരില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ കോറോത്ത് റോഡ് കണ്ണാടി പള്ളിക്ക് സമീപം ഓട്ടത്തിനിടെ മിനിലോറി ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം തട്ടുകടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിലാണ് ഡ്രൈവര്‍ക്ക് മരണം സംഭവിച്ചത്.

Accidental Death | അഴിയൂരില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ശ്രീകണ്ഠാപുരം സ്വദേശി ദീപക്(31) ആണ് മരിച്ചത്. ചെങ്കല്‍ ഇറക്കി തിരിച്ച് പോവുകയായിരുന്നു മിനിലോറി. ദീപകിനെ ഉടന്‍ തന്നെ പ്രദേശവാസികള്‍ വടകര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടയിലെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി താജു മാലിക്( 38 ), കടയുടമ അസീസിന്റെ മകന്‍ സമ്രുത്(16) എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords:  Lorry Driver Died in Road Accident, Kannur, News, Lorry Driver, Accidental Death, Injured, Treatment, Deepak, Hospitalized, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia