SWISS-TOWER 24/07/2023

ലോറി മറിഞ്ഞ് കട തകര്‍ന്നു; ആളപായമൊഴിവായത് അഞ്ച് മിനിട്ട് വ്യത്യാസത്തില്‍

 


ADVERTISEMENT

ഇടുക്കി: (www.kvartha.com31.07.2015) ലോറി കടയ്ക്കുള്ളിലേക്ക് മറിഞ്ഞ് കട പൂര്‍ണമായി തകര്‍ന്നു. അഞ്ചുമിനിട്ട് മുമ്പ് കടയടച്ചു ഉടമ പുറത്തിറങ്ങിയതിനാല്‍ ആളപായമൊഴിവായി. ബുധനാഴ്ച രാത്രി ഒന്‍പതോടെ വാഴത്തോപ്പ് പള്ളിത്താഴെയുണ്ടായ അപകടത്തില്‍ കുഴിഞ്ഞാലില്‍ ജോസിന്റെ പലചരക്ക് കടയാണ് അപ്പാടെ തകര്‍ന്നത്.

ജോസ് കടയടച്ച് പുറത്തിറങ്ങി അഞ്ച് മിനിട്ട് കഴിഞ്ഞാണ് കട തകര്‍ത്തു ലോറിയും ലോഡും കടയ്ക്കുള്ളില്‍ പതിച്ചത്. വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസിന്റെ നിര്‍മാണത്തിനായി അടിമാലിയില്‍നിന്നും ടൈലുമായി എത്തിയ ലോറിയാണ് അപകടത്തിനിടയാക്കിയത്.ലോറിയില്‍ നിന്നും ഒരു വശത്തെ ടൈല്‍ ഇറക്കിയശേഷം മറുവശത്തെ ടൈല്‍ ഇറക്കാന്‍ വാഹനം പിന്നോട്ടെടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കടയുടെ മേല്‍ക്കൂരയിലെ ആസ്ബസ്‌സ്‌റ്റോസ് ഷീറ്റും, ഭിത്തിയും തകര്‍ത്ത് ലോറി കടയ്ക്കുള്ളിലേക്ക് പതിച്ചു. കടയ്ക്കുള്ളിലുണ്ടായിരുന്ന പലചരക്ക് സാധനങ്ങള്‍, ഉണക്കമീന്‍, സ്‌റ്റേഷനറി സാധനങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണമായും നശിച്ചു. കടയ്ക്ക് ഏഴര ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. വ്യാഴാഴ്ച  വൈകുന്നേരത്തോടെ കട്ടപ്പനയില്‍ നിന്നും ക്രെയിന്‍ എത്തിയാണ് ലോറി ഉയര്‍ത്തിയത്. അടിമാലി സ്വദേശിയുടേതാണ് ടിപ്പര്‍ . ഇടുക്കി പോലീസ് മേല്‍ നടപടി സ്വീകരിച്ചു.
ലോറി മറിഞ്ഞ് കട തകര്‍ന്നു; ആളപായമൊഴിവായത് അഞ്ച് മിനിട്ട് വ്യത്യാസത്തില്‍


Also Read:
എസ്.എഫ്.ഐയുടെ സ്വാഗത കമാനം നശിപ്പിച്ചതിന് കേസെടുത്തു

Keywords:  Lorry accident in vazhathoppu, Idukki, Police, Office, Vehicles, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia