Accident | പഴയങ്ങാടിയില്‍ മരം കയറ്റി പോവുകയായിരുന്ന ലോറി തലകീഴായി മറിഞ്ഞ് തൊഴിലാളിക്ക് പരുക്കേറ്റു
കണ്ണൂര്‍: (KVARTHA) പഴയങ്ങാടി കെ എസ് ടി പി റോഡില്‍ രാമപുരം പാലത്തിന് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ക്ലീനര്‍ക്ക് തലക്ക് പരുക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. മരംകയറ്റി മുംബൈയിലേക്ക് പുറപ്പെട്ട ലോറിയാണ് അപകടത്തില്‍ പെട്ടത്.
വിവരമറിഞ്ഞെത്തിയ പഴയങ്ങാടി പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റ ക്ലീനറെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. മറിഞ്ഞ ചരക്കുലോറി റോഡില്‍ നിന്നും നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. ഡ്രൈവര്‍ ഉറങ്ങിപോയതാണോ അപകടത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. അപകടം നടന്ന സമയത്ത് നല്ല മഴയുണ്ടായിരുന്നു.
സ്ഥിരം അപകടസ്ഥലങ്ങളിലൊന്നായ രാമപുരത്ത് സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലെന്ന ആരോപണവുമുണ്ട്. മാത്രമല്ല കെ എസ് ടി പി റോഡ് കുണ്ടും കുഴിയും കാരണം തകര്‍ന്നിരിക്കുകയാണ്. ഇതും അപകടത്തിന് കാരണമാകുന്നുണ്ട്.
#lorryaccident #kerala #pazhayangadi #roadsafety #accident #driverfatigue