ആലപ്പുഴയില്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 11.05.2014) ചേര്‍ത്തല മായിത്തറയില്‍ തടികയറ്റി വന്ന ലോറി പാല്‍ വണ്ടിയുടെ മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എഴുപുന്ന സ്വദേശി ഷിബു ആണ് മരിച്ചത്.

എഴുപുന്ന സ്വദേശികളായ ഗോപന്‍, ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.

അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. നേര്‍ക്കുനേരേയുണ്ടായ ഇടിയില്‍ ലോറി പാല്‍ വണ്ടിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. ലോറി ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തി വരികയാണ്.
ആലപ്പുഴയില്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
File Photo

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സുള്ള്യയില്‍ നാലംഗ കുടുംബം ലോഡ്ജില്‍ മരിച്ച നിലയില്‍

Keywords: Accident, Lorry, Alappuzha, Dies, Kerala, Milk Lorry, Medical College Hospital, Over speed, Lorry Driver, Police.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia