Lookout notice | സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണക്കായി ലുക്ഔട് നോടീസ് പുറത്തിറക്കി
Jan 11, 2023, 09:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണക്കായി ലുക്ഔട് നോടീസ് പുറത്തിറക്കി. രാജ്യം വിടാനുള്ള നീക്കം തടയാനാണ് പൊലീസിന്റെ ശ്രമം. പ്രവീണ്‍ റാണയുടെ കൂട്ടാളി വെളുത്തൂര്‍ സ്വദേശി സതീഷിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രവീണ്‍ റാണ നേപാള്‍ വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമാണ് റാണ നിക്ഷേപങ്ങള്‍ വാങ്ങിക്കൂട്ടിയതെന്ന് പൊലീസ് പറഞ്ഞു.
ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ നല്‍കുമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. വാഗ് ദാനങ്ങളില്‍ പലരും വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ തൃശൂരിലെ ഫ് ളാറ്റില്‍ പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. പോലീസ് എത്തുമ്പോള്‍ റാണ ഫ് ളാറ്റില്‍ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. പൊലീസിനെ കണ്ട് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
ഇതിനകം നാല് ആഡംബര കാറുകള്‍ പൊലീസ് പിടിച്ചെടുത്തു. പ്രവീണ്‍ റാണയുടെ തൃശൂര്‍, കുന്നംകുളം, പാലക്കാട്, മണ്ണാര്‍ക്കാട്, കണ്ണൂര്‍ ഓഫീസുകളില്‍ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. തൃശൂരിലെ ഫ് ളാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് പൊലീസ് നടപടികള്‍ ചോര്‍ന്നതാണെന്ന വിമര്‍ശനം നിലനില്‍ക്കുകയാണ്. കൈയെത്തും ദൂരത്ത് നിന്നും പ്രതിയെ നഷ്ടപ്പെട്ടത് പൊലീസിന് വലിയ നാണക്കേടായി.
Keywords: Lookout notice issued for Praveen Rana, Thrissur, News, Police, Cheating, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.