Lookout Notice | നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസ്: ഹൈകോടതി നൽകിയ സമയപരിധി അവസാനിച്ചിട്ടും കീഴടങ്ങിയില്ല; ഗവ. മുൻ പ്ലീഡർക്കായി ലുകൗട് നോടീസ് പുറപ്പെടുവിച്ച് പൊലീസ്
Jan 15, 2024, 13:44 IST
കൊച്ചി: (KVARTHA) നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിയായ ഹൈകോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ പി ജി മനുവിനായി പൊലീസ് ലുകൗട് നോടീസ് പുറപ്പെടുവിച്ചു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ മനുവിനായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്. ചോറ്റാനിക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
നേരത്തെ പി ജി മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍പാകെ ഹാജരാകണമെന്നായിരുന്നു കോടതി നിർദേശം. കീഴടങ്ങാൻ ഹൈകോടതി നൽകിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പുത്തൻകുരിശ് ഡിവൈഎസ്പി ലുകൗട് നോടീസ് പുറപ്പെടുവിച്ചത്.
2023 ഒക്ടോബർ 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2018 ലുണ്ടായ പീഡന കേസിൽ നിയമസഹായത്തിനായാണ് യുവതി പി ജി മനുവിനെ സമീപിച്ചത്. പൊലീസ് നിർദേശപ്രകാരം ആയിരുന്നു അഭിഭാഷകനെ കണ്ടത്. കേസിൽ സഹായം നൽകാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്.
തുടർന്നു യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു. യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരമാണ് കേസെടുത്തത്.

Keywords: News, News-Malayalam-News, Kerala, Kerala-News, Kochi, Police, Chottanikkara, High Court, DYSP, Case, Woman, Complaint, Lookout notice issued for former Govt pleader.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.