'വേണ്ടത്ര രാഷ്ട്രീയ കൂടിയാലോചന നടത്തിയില്ല'; ലോകായുക്ത ഓര്‍ഡിനന്‍സില്‍ അതൃപ്തി പരസ്യമാക്കി കാനം രാജേന്ദ്രന്‍
Jan 26, 2022, 13:45 IST
തിരുവനന്തപുരം: (www.kvartha.com 26.01.2022) ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ ഭിന്നത. ലോകായുക്ത ഭേദഗതിക്കെതിരെ സി പി ഐ സംസ്ഥാന ജെനെറല്‍ സെക്രടറി കാനം രാജേന്ദ്രന്‍ എതിര്‍പ് പരസ്യമാക്കി.
ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നതിന് മുമ്പ് വേണ്ടത്ര രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്ന് കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ ലോകായുക്ത നിയമത്തിലെ ഭേദഗതി ബില്‍ ആയി കൊണ്ടു വരാമായിരുന്നുവെന്നും കാനം പറഞ്ഞു. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഇടതുമുന്നണിയില്‍ ഭിന്നതയുണ്ടെന്നതിന്റെ സൂചനകളാണ് കാനം രാജേന്ദ്രന്റെ പ്രസ്താവനയിലൂടെ പുറത്ത് വരുന്നത്.
മതരാഷ്ട്രവാദത്തിന് കേന്ദ്രം കോപ്പുകൂട്ടുകയാണ്. സംസ്ഥാന അവകാശങ്ങളുടെ മേല്‍ കേന്ദ്രം കടന്നുകയറുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത കേരളത്തില്‍ വന്നത് എത്രയോ മുമ്പാണ്. ചില വകുപ്പുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ട്. നിയമസഭ ചേരും മുമ്പ് എന്തിനാണീ ഓര്‍ഡിനന്‍സ് എന്ന് പൊതുജനങ്ങള്‍ക്ക് മനസിലാകുന്നില്ല. ഓര്‍ഡിനന്‍സ് ബില്‍ ആയി സഭയില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ എല്ലാവര്‍ക്കും നിലപാട് പറയാന്‍ അവസരമുണ്ടായേനേ എന്നും കാനം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സി പി ഐ എം എല്‍ എയും റവന്യു മന്ത്രിയുമായ കെ രാജന്‍ ഓര്‍ഡിനന്‍സിനെ പിന്തുണച്ച് രംഗത്തെത്തിയെന്നത് ശ്രദ്ധേയാണ്.
കഴിഞ്ഞ ദിവസം ലോകായുക്തയെ അപ്രസക്തമാക്കുന്ന നിയമ നിര്‍മാണത്തിനുള്ള നടപടികള്‍ക്കാണ് സംസ്ഥാന സര്‍കാര്‍ തുടക്കം കുറിച്ചത്. ലോകായുക്തയുടെ വിധികള്‍ സര്‍കാറിന് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന തരത്തിലാണ് പുതിയ നിയമ നിര്‍മാണം നടത്തുന്നത്. ലോകായുക്ത നിയമനത്തിന് മുന്‍ സുപ്രീം കോടതി ജഡ്ജി വേണമെന്ന നിബന്ധന ഒഴിവാക്കി ഹൈകോടതി ജഡ്ജിമാരായിരുന്നവരെയും നിയമിക്കാമെന്ന ഭേദഗതിയും വരുത്തുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.