കണ്ണൂര്‍ വിസി നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു അനധികൃതമായി ഇടപെട്ടുവെന്ന ചെന്നിത്തലയുടെ പരാതിയില്‍ ലോകായുക്തയുടെ നോടിസ്

 


തിരുവനന്തപുരം : (www.kvartha.com 11.01.2022) കണ്ണൂര്‍ വിസി നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു അനധികൃതമായി ഇടപെട്ടുവെന്ന ചെന്നിത്തലയുടെ പരാതിയില്‍ ലോകായുക്തയുടെ നോടിസ്. 

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സെലറായി ഡോ: ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂനിവേഴ്‌സിറ്റി ചാന്‍സെലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മന്ത്രി ആര്‍ ബിന്ദു കത്തെഴുതിയത് അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവുമാണെന്നും, മന്ത്രിയെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം എല്‍ എ ലോകായുക്തയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ സര്‍കാരിന്റെയും മന്ത്രി ബിന്ദുവിന്റെയും വിശദീകരണം ആവശ്യപ്പെട്ട് ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹരുണ്‍ ആര്‍ റശീദ് എന്നിവര്‍ ഉള്‍പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവായി. 

കണ്ണൂര്‍ വിസി നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു അനധികൃതമായി ഇടപെട്ടുവെന്ന ചെന്നിത്തലയുടെ പരാതിയില്‍ ലോകായുക്തയുടെ നോടിസ്


വിശദീകരണം നല്‍കാന്‍ കേസില്‍ ഹാജരായ ലോകയുക്ത അറ്റോണി ടി എ ശാജിയ്ക്കാണ് നിര്‍ദേശം നല്‍കിയത്. കേസ് ഈ മാസം പതിനെട്ടിന് പോസ്റ്റ് ചെയ്തു. രമേശ് ചെന്നിത്തലക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി.

Keywords: Lokayukta issues notice on Chennithala's complaint that Minister R Bindu interfered in the appointment of Kannur VC, Thiruvananthapuram, News, Ramesh Chennithala, Complaint, Governor, Letter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia