C P M | രണ്ട് ജില്ലാ സെക്രടറിമാരെയും മന്ത്രി, എംഎൽഎ എന്നിവരെയും സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പെന്ന് സൂചന; സിപിഎം സംസ്ഥാന സെക്രടറിയേറ്റ് അന്തിമയോഗം ചേരും

 


തിരുവനന്തപുരം: (KVARTHA) ജില്ലാ കമിറ്റികളിലുള്ള മാരതോൺ ചർച്ചയ്ക്കു ശേഷം സിപിഎം സംസ്ഥാന സെക്രടറിയേറ്റ് സംസ്ഥാന നേതൃയോഗങ്ങൾ അന്തിമ ലിസ്റ്റ് ബുധനാഴ്ച തയ്യാറാക്കും. നേരത്തെ സംസ്ഥാന സെക്രടറിയേറ്റ് നിശ്ചയിച്ചു ജില്ലാ നേതൃത്വങ്ങളെ അറിയിച്ച സ്ഥാനാർഥികളെ ചൊല്ലി തർക്കവും അഭിപ്രായ ഭിന്നതയും ഉയർന്നിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ജില്ലാ സെക്രടറിമാരെ മത്സര രംഗത്തിറക്കുന്നത് പാർടിക്ക് ദോഷം ചെയ്യുമെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
 
C P M | രണ്ട് ജില്ലാ സെക്രടറിമാരെയും മന്ത്രി, എംഎൽഎ എന്നിവരെയും സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പെന്ന് സൂചന; സിപിഎം സംസ്ഥാന സെക്രടറിയേറ്റ് അന്തിമയോഗം ചേരും

മട്ടന്നൂർ എംഎൽഎയായ കെ കെ ശൈലജയെ വടകരയിലും മന്ത്രി കെ രാധാകൃഷ്ണനെ ആലത്തൂരിൽ മത്സരിപ്പിക്കുന്നതിലും പാർടിക്കുള്ളിൽ എതിർപ്പുണ്ടെന്നാണ് സൂചന. മുതിർന്ന നേതാക്കളായ പി കെ ശ്രീമതി, എ കെ ബാലൻ തുടങ്ങിയവർക്ക് സീറ്റു നൽകാൻ ധാരണയായിട്ടില്ല. യുവ നേതാക്കൾക്കും വേണ്ടത്ര പ്രാതിനിധ്യം കൊടുത്തിട്ടില്ലെന്ന ആരോപണമുണ്ട്.

ഈ സാഹചര്യത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി നിര്‍ണയ ചര്‍ച്ചകളുമായി സിപിഎം സംസ്ഥാന സെക്രടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നത്. സംസ്ഥാന സെക്രടറിയേറ്റ് രാവിലെയും സംസ്ഥാന സമിതി ഉച്ചയ്ക്ക് ശേഷവുമാകും ചേരുക. ഈ തിരഞ്ഞെടുപ്പില്‍ ആകെ 15 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്.

Keywords: News, News-Malayalam-News, Kerala, Politics, CPM, LDF, Politics, Lok Sabha Election, Lok Sabha polls: CPM meeting to finalise candidates.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia