Mavelikara 2024 | വയനാടും തൃശൂരുമല്ല സിപിഐയ്ക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷ ഈ മണ്ഡലം; മാവേലിക്കരയുടെ മനസ് എങ്ങോട്ട്?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


/ ഭാമനാവത്ത്

തിരുവനന്തപുരം: (KVARTHA)
വയനാടും തൃശൂരും മത്സരിക്കുന്നുണ്ടെങ്കിലും സിപിഐയ്ക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലമായി വിലയിരുത്തപ്പെടുന്നത് മാവേലിക്കരയാണ്. സംവരണ മണ്ഡലമായ മാവേലിക്കരയിൽ പത്താം തവണയും ജനവിധി തേടുന്ന സിറ്റിങ് എംപി കൊടിക്കുന്നിൽ സുരേഷിനെ എതിരിടുന്നത് സിപിഐയിലെ യുവ നേതാവായ സി എ അരുൺ കുമാറാണ്. അഭിഭാഷകനും മന്ത്രി പി പ്രസാദിൻ്റെ പേഴ്സനൽ സ്റ്റാഫ് അംഗവും കൂടിയാണ് അരുൺ കുമാർ. മൂന്ന് തവണ വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിൽ നാലാമത് ഇറങ്ങുന്ന കൊടിക്കുന്നിൽ സുരേഷിന് ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമാവില്ല.
 
Mavelikara 2024 | വയനാടും തൃശൂരുമല്ല സിപിഐയ്ക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷ ഈ മണ്ഡലം; മാവേലിക്കരയുടെ മനസ് എങ്ങോട്ട്?
മണ്ഡലത്തിൽ പാർട്ടിയിലും ജനങ്ങളിലും കൊടിക്കുന്നിലിനെ വീണ്ടും സ്ഥാനാർത്ഥിയായി അടിച്ചേൽപ്പിച്ചതിൽ അമർഷമുണ്ട്. ഡൽഹി കേന്ദ്രീകരിച്ചാണ് കൊടിക്കുന്നിൽ കഴിഞ്ഞ കാലങ്ങളിൽ ഏറെയും പ്രവർത്തിച്ചിരുന്നത്. മണ്ഡലത്തിൽ പറയത്തക്ക സാന്നിധ്യമോ നേട്ടങ്ങളോ കൊടിക്കുന്നിൽ ഉണ്ടാക്കിയിട്ടില്ലെന്നാണ് വിലയിരുത്തൽ. മാത്രമല്ല 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴു മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയതും എൽ.ഡി.എഫ് സ്ഥാനാർത്ഥികളാണ്.

മൂന്നു ജില്ലകളിലായി നീണ്ടു നിവർന്നു കിടക്കുന്ന ലോക് സഭാ മണ്ഡലമാണ് മാവേലിക്കര. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ, ആലപ്പുഴയിലെ മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട്, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നീ മണ്ഡലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ജാതി സമവാക്യങ്ങൾ ഏറെ സ്വാധീനിക്കുന്ന മണ്ഡലം കൂടിയാണിത്.
  
Mavelikara 2024 | വയനാടും തൃശൂരുമല്ല സിപിഐയ്ക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷ ഈ മണ്ഡലം; മാവേലിക്കരയുടെ മനസ് എങ്ങോട്ട്?

മുൻ കോൺഗ്രസുകാരനായ ബൈജു കലാശാലയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. മാവേലിക്കര നിയമസഭ മണ്ഡലത്തിൽ കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു തോറ്റ ബൈജു കലാശാല ബിജെപിയിൽ ചേരുകയായിരുന്നു. ക്രിസ്ത്യൻ സഭയുടെയും സമുദായ നേതാക്കളുടെയും വോട്ടുകൾ ഇക്കുറി കൊടിക്കുന്നിലിന് മുൻവർഷങ്ങളിലേതു പോലെ ലഭിക്കാൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia