Samastha | ലോക്‌സഭ തിരഞ്ഞെടുപ്പ്: മഹല്ല് കമ്മിറ്റികൾക്ക് നിർദേശങ്ങളുമായി സമസ്‌ത; 'ജുമുഅ സമയം ക്രമീകരിക്കണം'

 


കോഴിക്കോട്: (KVARTHA) രാജ്യത്ത് വിവിധയിടങ്ങളിൽ ഈ മാസം 19, 26 തീയതികളില്‍ (വെള്ളിയാഴ്ച) നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ഷൻ ഡ്യൂട്ടി നിര്‍വഹിക്കേണ്ടവര്‍ക്ക് ജുമുഅ നിസ്കാരത്തിന് സൗകര്യം ചെയ്യുന്നതിന് പരിസര മഹല്ല് കമ്മിറ്റികള്‍ സഹകരിച്ച് ജുമുഅ സമയം ക്രമീകരിക്കണമെന്ന് മഹല്ല് കമ്മിറ്റികൾക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നിർദേശം നൽകി.
  
Samastha | ലോക്‌സഭ തിരഞ്ഞെടുപ്പ്: മഹല്ല് കമ്മിറ്റികൾക്ക് നിർദേശങ്ങളുമായി സമസ്‌ത; 'ജുമുഅ സമയം ക്രമീകരിക്കണം'

ഒരു പള്ളിയില്‍ ബാങ്ക് കൊടുത്ത ഉടനെയും, അടുത്ത പള്ളിയില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞും ജുമുഅ നിസ്കാരം ക്രമപ്പെടുത്തിയാല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കും സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നവര്‍ക്കും ജുമുഅ നിസ്കരിക്കാന്‍ സൗകര്യപ്പെടും. പരിസര മഹല്ലു കമ്മിറ്റികള്‍ കൂടിയാലോചിച്ച് ആവശ്യമായ ക്രമീകരണം ചെയ്യണമെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, ഫത്വ കമ്മിറ്റി ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍, ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍ അറിയിച്ചു.

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Lok Sabha Elections: Samastha's suggestions to mahall committees.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia