SWISS-TOWER 24/07/2023

CPM Candidates | ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പൊന്നാനിയിൽ അടക്കം എല്ലാവരും മത്സരിക്കുക പാർടി ചിഹ്നത്തിൽ

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുവന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രടറി എം വി ഗോവിന്ദനാണ് പ്രഖ്യാപനം നടത്തിയത്. സിപിഎം 15 സീറ്റുകളിലാണ് മത്സരിക്കുന്നത്. എല്ലാവരും പാർടി ചിഹ്നത്തിൽ തന്നെ മത്സരിക്കും.

CPM Candidates | ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പൊന്നാനിയിൽ അടക്കം എല്ലാവരും മത്സരിക്കുക പാർടി ചിഹ്നത്തിൽ

ആറ്റിങ്ങൽ - വി ജോയ്, പത്തനംതിട്ട– ടി എം തോമസ് ഐസക്, കൊല്ലം – എം മുകേഷ്, ആലപ്പുഴ– എ എം ആരിഫ്, എറണാകുളം - കെ ജെ ഷൈൻ, ഇടുക്കി - ജോയ്സ് ജോർജ്, ചാലക്കുടി - സി രവീന്ദ്രനാഥ്, പാലക്കാട്– എ വിജയരാഘവൻ, ആലത്തൂർ - കെ രാധാകൃഷ്ണൻ, പൊന്നാനി – കെ എസ് ഹംസ, മലപ്പുറം – വി വസീഫ് കോഴിക്കോട് – എളമരം കരീം, കണ്ണൂർ– എം വി ജയരാജൻ വടകര– കെ.കെ.ശൈലജ, കാസർകോട്– എം.വി.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരാണ് ജനവിധി തേടുക.

ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയെന്ന് മുദ്രാവാക്യമാണ് ഇടതുമുന്നണി ഉയര്‍ത്തുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അതിനായി ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകളെ കൂട്ടിയോജിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് സ്വീകരിക്കാൻ സാധിക്കുക എന്ന സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ഒരോ പാർലമെന്റ് മണ്ഡലവും എടുത്ത് പരിശോധിച്ചാൽ ഇൻഡ്യ മുന്നണിക്ക് നല്ല സാധ്യത ഉണ്ടെന്നാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Politics, Election, CPM, Lok Sabha Election, BJP, Thiruvananthapuram, CPM, Candidates, Press Conference, Attingal, Pathanamthitta, Thomas Isaac, Kollam, Alappuzha, Ernakulam, Chalakudy, Parliament, Lok Sabha Election: CPM Announced Candidates For 4 Kerala LS Seats.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia