CPI Candidates | ലോക്‌സഭാ തിരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ആനി രാജ വയനാട്ടിൽ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, തൃശൂരിൽ വി എസ് സുനിൽ കുമാർ; മാവേലിക്കര പിടിക്കാൻ യുവമുഖം

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ നാല് സീറ്റുകളിൽ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആനി രാജ വയനാട്ടിലും പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്തും സി എ അരുൺകുമാർ മാവേലിക്കരയിലും വി എസ് സുനിൽ കുമാർ തൃശൂരിലും മത്സരിക്കും. സിപിഐ സംസ്ഥാന സെക്രടറി ബിനോയ് വിശ്വമാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

CPI Candidates | ലോക്‌സഭാ തിരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ആനി രാജ വയനാട്ടിൽ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, തൃശൂരിൽ വി എസ് സുനിൽ കുമാർ; മാവേലിക്കര പിടിക്കാൻ യുവമുഖം

തിരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ചാലും എൽഡിഎഫ് സജ്ജമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. മതേതര ബോധത്തിന്റെയും മാനുഷിക ഐക്യത്തിന്റെയും സന്ദേശമാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മേൽക്കൈ നേടുകയാണ് എൽഡിഎഫ് ലക്ഷ്യം.

സിപിഐ മുൻ സംസ്ഥാന സെക്രടറിയായ പന്ന്യൻ രവീന്ദ്രൻ 2005മുതൽ 2009 വരെ തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭ അംഗമായിരുന്നു. ഒന്നാം പിണറായി സർകാരിൽ കൃഷിമന്ത്രിയായിരുന്നു വി എസ് സുനിൽ കുമാർ. സിപിഐ ദേശീയ എക്സിക്യൂടീവ് അംഗമാണ് ആനി രാജ. സി എ അരുൺകുമാർ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രടറിയായി പ്രവർത്തിച്ച് വരികയായിരുന്നു.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, CPI Candidates, Lok Sabha Election: CPI Unveils Candidates For 4 Kerala LS Seats.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia