Congress | കോണ്‍ഗ്രസിന്റെ സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രക്ക് കാസർകോട്ട് തുടക്കമായി; കേരളത്തിൽ ഒരു സീറ്റു പോലും ബിജെപിക്ക് കിട്ടില്ലെന്ന് കെ സി വേണുഗോപാൽ എംപി
Feb 9, 2024, 20:23 IST
കാസർകോട്: (KVARTHA) ഭാഷാസംസ്കാരങ്ങളുടെ സംഗമഭൂമിയിൽ നിന്ന് ജനസാഗരം സാക്ഷിയാക്കി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ നയിക്കുന്ന സമരാഗ്നിയാത്രയ്ക്ക് തുടക്കമായി. കാസർകോട് വിദ്യാനഗർ മുനിസിപൽ സ്റ്റേഡിയത്തിൽ എഐസിസി ജെനറൽ സെക്രടറി കെ സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു.
നരേന്ദ്ര മോദി സ്വന്തം ഭരണത്തിൻ്റെ ധവളപത്രം ഇറക്കാതെ യുപിഎ ഭരണത്തിൻ്റെ ധവളപത്രം ഇറക്കിയത് പരിഹാസ്യമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. മോദി സ്വന്തം ഗാരന്റി പറഞ്ഞ് ഇപ്പോൾ നടക്കുകയാണ്. യുപിഎ ഗവൺമെൻ്റ് നടപ്പാക്കിയ ഭക്ഷ്യ സുരക്ഷാ നിയമമാണ് ജനങ്ങൾക്ക് ലഭിച്ച ഗാരന്റി. കോർപറേറ്റുകൾ വിദേശത്തേക്ക് കടത്തിയ കള്ളപ്പണം പിടിച്ചെടുത്ത് കൊണ്ടുവന്ന് സാധാരണക്കാരുടെ അകൗണ്ടിൽ എത്തിക്കുമെന്ന് പറഞ്ഞത് ഏത് ഗാരന്റിരയുടെ ഉറപ്പിലാന്നെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിൽ ഒരു സീറ്റു പോലും ബിജെപി ക്ക് കിട്ടില്ല. അതിന് കോൺഗ്രസ് അനുവദിക്കില്ല. കേരളത്തിൽ പിണറായി വിജയൻ ഭരണത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. രേന്ദ്ര മോദിയുടെ മുന്നിൽ കവാത്ത് മറക്കുന്ന മുഖ്യമന്ത്രിയാണ് പിണറായിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല എംഎൽഎ, എംഎം ഹസന്‍, എം പിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ, എം കെ രാഘവൻ, രമ്യ ഹരിദാസ്, എംഎൽഎമാരായ ടി സിദ്ദീഖ്, ചാണ്ടി ഉമ്മൻ, ഉമാ തോമസ്, ശാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, പി സി വിഷ്ണുനാഥ്, എൻ എ നെല്ലിക്കുന്ന്, എ കെ എം അശ്റഫ്, എ പി അനിൽകുമാർ, നേതാക്കളായ കെ സി ജോസഫ്, ബിന്ദുകൃഷ്ണ, കല്ലട്ര മാഹിൻ ഹാജി, എ അബ്ദുർ റഹ്‌മാൻ തുടങ്ങിയവര്‍ നിരവധി പേർ പങ്കെടുത്തു.
യാത്രയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങള്‍ നടക്കും. ജാഥ 29നു തിരുവനന്തപുരത്തു സമാപിക്കും. ശനിയാഴ്ച രാവിലെ 10ന് നഗരസഭാ മിനി കോണ്‍ഫറന്‍സ് ഹോളില്‍ നടക്കുന്ന ജനകീയ ചര്‍ച്ചാസദസ്സില്‍, ദുരിതമനുഭവിക്കുന്നവരുമായി നേതാക്കള്‍ സംവദിക്കും. ഉച്ചയ്ക്ക് 12ന് കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത വാര്‍ത്താ സമ്മേളനവും നടക്കും.

Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Politics, Lok Sabha election: Congress's 'Samaragni' begins.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.