Kannur 2024 | കരുത്തരുടെ പോരാട്ടം മുറുകുന്നു; കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറി
Mar 13, 2024, 11:31 IST
_നവോദിത്ത് ബാബു_
ഏറ്റവും ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും പ്രചാരണ രംഗത്തിറങ്ങുകയും ചെയ്ത എൽഡിഎഫ് തന്നെയാണ് ഒന്നാം ലാപ്പിൽ മുൻപിൽ. എം വി ജയരാജൻ ഒന്നാം റൗണ്ട് മണ്ഡല പര്യടനം ഏതാണ്ട് പൂർത്തിയാക്കി കഴിഞ്ഞു. ഏറ്റവും അധികം ആളുകളെ നേരിട്ടു കാണുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം കുടുംബയോഗങ്ങൾ നടന്നുവരികയാണ്. റോഡു ഷോയും വിവിധ മണ്ഡലം കേന്ദ്രങ്ങളിൽ നടന്നുവരുന്നുണ്ട്.
മണ്ഡലം യോഗങ്ങളാണ് യുഡിഎഫ്, എൻഡിഎ മുന്നണികൾ നടത്തിവരുന്നത്. ഇതു കഴിഞ്ഞാൽ മാത്രമേ വ്യക്തികളിലും സ്ഥാപനങ്ങളിലേക്കും വോട്ട് അഭ്യർത്ഥിച്ച് എത്തുകയുള്ളു. പൗരപ്രമുഖരെയും സാമുദായിക സംഘടനാ നേതാക്കളെയും സ്ഥാനാർത്ഥികൾ സന്ദർശിച്ചു. കോൺഗ്രസ് കേന്ദ്രങ്ങളിൽ കയറി വോട്ടു പിടിക്കുകയെന്നതാണ് മുൻ കോൺഗ്രസ് നേതാവും എൻഡിഎ സ്ഥാനാർത്ഥിയുമായ സി രഘുനാഥ് ചെയ്യുന്നത്. ഇതു കെ സുധാകരന് ആശങ്കയും എൽഡിഎഫിന് പ്രതീക്ഷയുമേകുന്നുണ്ട്.
ഇതുകൂടാതെ തൻ്റെ അതീവ വിശ്വസ്തനായ സി രഘുനാഥ് ബിജെപിയിലേക്ക് പോയതുപോലെ സുധാകരനും പോകുമെന്ന പ്രചാരണവും എൽഡിഎഫ് സോഷ്യൽ മീഡിയയിലൂടെ നടത്തുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകൾ സുധാകരന് ലഭിക്കാതിരിക്കാൻ നടത്തുന്ന ഈ നീക്കങ്ങൾ വിജയം കാണുമെന്ന പ്രതീക്ഷയിലാണ് അവർ. എന്നാൽ മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായത് ആശ്വാസകരമായിരിക്കുകയാണ് കോൺഗ്രസിന്. രാജ്യത്ത് തന്നെ ഏറ്റവും ചൂടുള്ള ജില്ലകളിലൊന്നാണ് കണ്ണൂർ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തുടക്കത്തിൽ തന്നെ വാടിയിരിക്കുകയാണ് നേതാക്കളും പ്രവർത്തകരും. വരും ദിനങ്ങളിൽ വേനൽ ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ മൂന്ന് മണി വരെ തിരഞ്ഞെടുപ്പ് പ്രചാരണം ക്രമീകരിക്കും.
Keywords: Lok Sabha Election, Congres, Politics, K Sudhakaran, MV Jayarajan, News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Campaign, Lok Sabha election campaign heated up in Kannur.
< !- START disable copy paste -->
കണ്ണൂർ: (KVARTHA) തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപെ കനത്ത വേനൽ ചൂടിൽ വിയർപ്പൊഴുക്കി വോട്ടു പിടിക്കുകയാണ് കണ്ണൂരിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും. ഏറ്റവും ഒടുവിലായി സ്ഥാനാർത്ഥി നിർണയത്തിനു ശേഷം കളത്തിലിറങ്ങിയ കെ സുധാകരനും പ്രചാരണം കൊഴുപ്പിച്ചതോടെ ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപെ സ്ഥാനാർത്ഥികൾ ഒന്നാം ഘട്ട പ്രചാരണത്തിൽ മുന്നേറുന്ന കാഴ്ചയാണുള്ളത്.
ഏറ്റവും ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും പ്രചാരണ രംഗത്തിറങ്ങുകയും ചെയ്ത എൽഡിഎഫ് തന്നെയാണ് ഒന്നാം ലാപ്പിൽ മുൻപിൽ. എം വി ജയരാജൻ ഒന്നാം റൗണ്ട് മണ്ഡല പര്യടനം ഏതാണ്ട് പൂർത്തിയാക്കി കഴിഞ്ഞു. ഏറ്റവും അധികം ആളുകളെ നേരിട്ടു കാണുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം കുടുംബയോഗങ്ങൾ നടന്നുവരികയാണ്. റോഡു ഷോയും വിവിധ മണ്ഡലം കേന്ദ്രങ്ങളിൽ നടന്നുവരുന്നുണ്ട്.
മണ്ഡലം യോഗങ്ങളാണ് യുഡിഎഫ്, എൻഡിഎ മുന്നണികൾ നടത്തിവരുന്നത്. ഇതു കഴിഞ്ഞാൽ മാത്രമേ വ്യക്തികളിലും സ്ഥാപനങ്ങളിലേക്കും വോട്ട് അഭ്യർത്ഥിച്ച് എത്തുകയുള്ളു. പൗരപ്രമുഖരെയും സാമുദായിക സംഘടനാ നേതാക്കളെയും സ്ഥാനാർത്ഥികൾ സന്ദർശിച്ചു. കോൺഗ്രസ് കേന്ദ്രങ്ങളിൽ കയറി വോട്ടു പിടിക്കുകയെന്നതാണ് മുൻ കോൺഗ്രസ് നേതാവും എൻഡിഎ സ്ഥാനാർത്ഥിയുമായ സി രഘുനാഥ് ചെയ്യുന്നത്. ഇതു കെ സുധാകരന് ആശങ്കയും എൽഡിഎഫിന് പ്രതീക്ഷയുമേകുന്നുണ്ട്.
ഇതുകൂടാതെ തൻ്റെ അതീവ വിശ്വസ്തനായ സി രഘുനാഥ് ബിജെപിയിലേക്ക് പോയതുപോലെ സുധാകരനും പോകുമെന്ന പ്രചാരണവും എൽഡിഎഫ് സോഷ്യൽ മീഡിയയിലൂടെ നടത്തുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകൾ സുധാകരന് ലഭിക്കാതിരിക്കാൻ നടത്തുന്ന ഈ നീക്കങ്ങൾ വിജയം കാണുമെന്ന പ്രതീക്ഷയിലാണ് അവർ. എന്നാൽ മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായത് ആശ്വാസകരമായിരിക്കുകയാണ് കോൺഗ്രസിന്. രാജ്യത്ത് തന്നെ ഏറ്റവും ചൂടുള്ള ജില്ലകളിലൊന്നാണ് കണ്ണൂർ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തുടക്കത്തിൽ തന്നെ വാടിയിരിക്കുകയാണ് നേതാക്കളും പ്രവർത്തകരും. വരും ദിനങ്ങളിൽ വേനൽ ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ മൂന്ന് മണി വരെ തിരഞ്ഞെടുപ്പ് പ്രചാരണം ക്രമീകരിക്കും.
Keywords: Lok Sabha Election, Congres, Politics, K Sudhakaran, MV Jayarajan, News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Campaign, Lok Sabha election campaign heated up in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.