LS Election | ലോക്‌സഭയിലേയ്ക്ക് നമ്മെ നയിക്കാൻ തയ്യാറെടുക്കുന്നത് 194 പേർ

 


/ സോണൽ മൂവാറ്റുപുഴ

(KVARTHA) കേരളത്തിൽ നിന്ന് ലോക്സഭയിലേയ്ക്ക് നമ്മെ നയിക്കാൻ തയ്യാറെടുക്കുന്നത് സ്വതന്ത്രന്മാരും പാർട്ടി സ്ഥാനാർത്ഥികളും ഉൾപ്പെടെ 194 പേർ ആണ്. ഇവരിൽ 169 പുരുഷന്മാരും 25 സ്ത്രീകളുമാണ് ഉള്ളത്. ഏറ്റവും കൂടുതൽ വനിതകൾ മത്സരിക്കുന്ന പാർലമെൻ്റ് മണ്ഡലം കെ.കെ. ഷൈലജ ടീച്ചറും ഷാഫി പറമ്പിലും ഏറ്റുമുട്ടുന്ന വടകരയാണ്. ഇവിടെ നാല് വനിതാ സ്ഥാനാർത്ഥികളാണ് ഉള്ളത്. വടകര മണ്ഡലത്തിൽ ആകെ 10 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത് കോട്ടയം ലോക് സഭാ മണ്ഡലത്തിൽ ആണ് . ഇവിടെ 14 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു.
 
  LS Election | ലോക്‌സഭയിലേയ്ക്ക് നമ്മെ നയിക്കാൻ തയ്യാറെടുക്കുന്നത് 194 പേർ

അഞ്ച് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ആലത്തൂർ ആണ് ഏറ്റവും കുറവ്. കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്. സ്ഥാനാർഥികളുടെ എണ്ണം ഇനി പറയുന്നവയാണ്. തിരുവനന്തപുരം 12, ആറ്റിങ്ങൽ 7, കൊല്ലം 12, പത്തനംതിട്ട 8, മാവേലിക്കര 9, ആലപ്പുഴ 11, കോട്ടയം 14, ഇടുക്കി 7, എറണാകുളം 10, ചാലക്കുടി 11, തൃശൂർ 9, ആലത്തൂർ 5, പാലക്കാട് 10, പൊന്നാനി 8, മലപ്പുറം 8, വയനാട് 9, കോഴിക്കോട് 13, വടകര 10, കണ്ണൂർ 12, കാസർകോട് 9. ഇങ്ങനെ പോകുന്നു കേരളത്തിലെ ഓരോ ലോക് സഭാ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളുടെ എണ്ണം.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ രാഹുലിനെ കൂടാതെ ഒമ്പത് പേർ ആണ് മത്സരരംഗത്ത് ഉള്ളത്. ചില മണ്ഡലങ്ങളിൽ പ്രമുഖ മുന്നണി സ്ഥാനാർത്ഥികൾക്കെതിരെ അപരന്മാരും കുറവല്ല. വടകരയിൽ സിപിഎം സ്ഥാനാര്‍ഥി കെകെ. ശൈലജയ്ക്ക് ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി എന്നിങ്ങനെ മൂന്ന് അപരകളാണുള്ളത്. ഷാഫി, ഷാഫി ടി പി എന്നിങ്ങനെ രണ്ട് അപരന്മാരാണ് ഷാഫി പറമ്പിലിനുള്ളത്. സിറ്റിങ് എംപി കെ. മുരളീധരന്റെ പേരുള്ള ഒരു സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്. വടകരയിലെ സിറ്റിംഗ് എം.പി കെ.മുരളീധരൻ ഇക്കുറി തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. പകരം പാലക്കാട് എം.എൽ.എ ആയ കോൺഗ്രസിലെ യുവ നേതാവ് ഷാഫി പറമ്പിൽ വടകരയിൽ യു.ഡി.എഫിന് വേണ്ടി ജനവിധി തേടുന്നു.

ഇക്കുറി പല ലോക് സഭാ മണ്ഡലങ്ങളിൽ സ്വതന്ത്രന്മാരും ശക്തമായി മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. മുന്നണി സ്ഥാനാർത്ഥികൾക്ക് ഒപ്പം സ്വതന്ത്രന്മാരുടെ ചിത്രവും ഫ്ലക്സും പല മണ്ഡലങ്ങളിലും നിറയുന്നുണ്ട്. സ്വന്തമായി കാശ് എടുത്തു തന്നെയാണ് ഇങ്ങനെയുള്ളവർ മത്സര രംഗത്ത് എത്തിയിരിക്കുന്നത്. മുന്നണി സ്ഥാനാർത്ഥികളെപ്പോലെ തങ്ങൾക്കും ജനപ്രതിനിധിയാകാൻ അർഹതയുണ്ടെന്ന മട്ടിൽ ഇവരുടെ പ്രചാരണവും മണ്ഡലത്തിൽ നിറയുന്നത് ഇക്കുറി വിത്യസ്തമായ ഒരു കാഴ്ചയാണ്. മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ചുവിട്ടിട്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് ചിന്തിക്കുന്നവർ ആണ് ഇക്കുറി സ്വതന്ത്രരായി കളത്തിൽ നിറയുന്നത്. ജയിച്ചില്ലെങ്കിലും മാക്സിമം വോട്ട് സമാഹരിച്ച് മുന്നണികളോട് പ്രതിഷേധം അറിയിക്കുകയാണ് ഈ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ലക്ഷ്യം. വോട്ടെടുപ്പ് ദിവസം അടുക്കുന്തോറും കേരളത്തിൽ മത്സരം കടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്..

Keywords: Lok Sabha Election, Politics, UDF, LDF, BJP, Kottayam, Congress, Rahul Gandhi, Palakkad, MLA, Kerala, Election, Wayanad, Vote, Lok Sabha election: 194 people preparing to lead us .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia