Logo Design | കിംസ് ശ്രീചന്ദ്- പ്രസ് കോം ക്രിക്കറ്റ്, ഫുട്ബോൾ ടൂർണമെന്റ്: ലോഗോ ക്ഷണിച്ചു
● സെപ്റ്റംബർ 18 നകം ലോഗോ സമർപ്പിക്കണം
● വിജയിക്ക് സമ്മാനം നൽകും
കണ്ണൂർ: (KVARTHA) ജില്ലയുടെ കായിക വികസനം മുൻനിർത്തി കണ്ണൂർ പ്രസ് ക്ലബും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കിംസ് ശ്രീചന്ദ് - പ്രസ് കോം ക്രിക്കറ്റ്, ഫുട്ബോൾ ടൂർണമെന്റിനുവേണ്ടി ലോഗോ ക്ഷണിച്ചു.
ലോഗോ 9447438818 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനം നൽകുന്നതാണ്. സെപ്റ്റംബർ 18 നകം ലോഗോ ലഭിച്ചിരിക്കണം. പ്രസ് ക്ലബ്, ചേംബർ ഓഫ് കൊമേഴ്സ് അംഗങ്ങൾ പങ്കെടുക്കാൻ പാടില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിന്റെ ആരോഗ്യരംഗത്ത് ഒരു പുത്തൻ അധ്യായം എഴുതി കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ ഒക്ടോബർ ഒന്നു മുതൽ പ്രവർത്തനം ആരംഭിക്കുകയാണ്. റോബോട്ടിക് സർജറി പോലുള്ള അത്യാധുനിക ചികിത്സാരീതികൾ, കാൻസർ ചികിത്സയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ തുടങ്ങി ആരോഗ്യരംഗത്തെ നൂതന കണ്ടെത്തലുകൾ എല്ലാം ജനങ്ങൾക്ക് ലഭ്യമാക്കും.
#KannurSports, #LogoDesignContest, #Cricket, #Football, #Kerala, #India