കൊവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനം; കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉള്‍പ്പടെ 40ഓളം പേര്‍ക്കെതിരെ കേസ്

 


ADVERTISEMENT


കൊല്ലം: (www.kvartha.com 28.06.2020) കൊവിഡ് മാര്‍ഗനിര്‍ദ്ദേശം ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ കേസ്. ബിന്ദു കൃഷ്ണ ഉള്‍പ്പടെ 40ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തികടക്കല്‍ സമരത്തില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങള്‍ ലംഘിച്ചതിനെതിരെയാണ് കേസ്.

കൊവിഡിന്റെ പശ്ചാത്തലത്തിലും നിരവധി പേരാണ് കൂട്ടംകൂടി നിന്നിരുന്നത്. നീന്താനും, കടവില്‍ നില്‍ക്കുന്നതിനും നിരവധി പേരാണ് എത്തിയത്. പെരുങ്ങാലത്ത് പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ആറ് നീന്തി കടക്കല്‍ സമരം ബിന്ദുകൃഷ്ണയാണ് ഉദ്ഘാടനം ചെയ്തത്. പകര്‍ച്ച വ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
 
കൊവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനം; കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉള്‍പ്പടെ 40ഓളം പേര്‍ക്കെതിരെ കേസ്

Keywords: News, Kerala, Kollam, DCC, President, Case, Police, Strikers, Lockdown violation police booked case against Bindu Krishna
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia