കാത്തിരുന്ന് പിറന്ന കണ്‍മണിക്ക് പ്രായം ഒരുമാസമായിട്ടും അരികില്‍ അമ്മമാരില്ല; കോവിഡ് കാലത്ത് വാടകഗര്‍ഭപാത്രത്തിലൂടെ പിറന്ന കുഞ്ഞിന് വല്യമ്മൂമ്മ നൂലുകെട്ടി
Apr 22, 2020, 11:56 IST
കൊച്ചി: (www.kvartha.com 22.04.2020) നൊന്തുപെറ്റ 'വാടക അമ്മ'യും കാണാമറയത്ത് താരാട്ടു പാടുന്ന ആ 'അമ്മ'യുമില്ലാതെ കോവിഡ് കാലത്ത് വാടകഗര്‍ഭപാത്രത്തിലൂടെ പിറന്ന കുഞ്ഞിന് വല്യമ്മൂമ്മ നൂലുകെട്ടി. എന്നാണ് കുഞ്ഞിന്റെ മുഖം കാണാനാവുക എന്നറിയാതെ കാത്തിരിപ്പിന്റെ ഉള്ളുരുകലോടെയാണ് കടലിനക്കരെയുള്ള അമ്മ.
'അമ്മമാര്‍' രണ്ടുപേരും ദൂരെയായതോടെ അവരുടെ താരാട്ട് കാതോരമെത്താതെ പൊന്നുമോള്‍ക്കു അമ്മയുടെ അമ്മൂമ്മ നൂലുകെട്ടി. കോവിഡ് കാലത്ത് വാടകഗര്‍ഭപാത്രത്തിലൂടെ പിറന്ന കുഞ്ഞിനാണ് 'അമ്മമാര്‍' അരികിലില്ലാതെ വല്യമ്മൂമ്മ നൂലുകെട്ടിയത്.
പത്തുവര്‍ഷത്തിലേറെ നീണ്ട ചികിത്സയ്ക്കും പ്രാര്‍ഥനയ്ക്കുമൊടുവിലാണ് അമേരിക്കയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശികളായ ദമ്പതിമാര്‍ക്ക് ഒരുമാസംമുമ്പ് മറ്റൊരമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞുപിറന്നത്. എറണാകുളം ചേരാനല്ലൂരിലുള്ള സൈമര്‍ ആശുപത്രിയില്‍ ഡോ. പരശുറാമിന്റെ ചികിത്സയില്‍ പിറന്ന കുഞ്ഞിനെ കാണാന്‍ അമ്മയ്ക്കും അച്ഛനും ഇതുവരെയെത്താനായിട്ടില്ല. ലോക് ഡൗണില്‍ കുടുങ്ങി ഇവര്‍ക്ക് ഇനിയെന്നാണ് നാട്ടില്‍ വരാന്‍ കഴിയുന്നതെന്നറിയില്ല. കുറച്ചുദിവസം ആശുപത്രിയില്‍ കഴിഞ്ഞ കുഞ്ഞിനെ പിന്നീട് ഇവരുടെ ബന്ധുക്കള്‍ കൊണ്ടുപോകുകയായിരുന്നു.
കുഞ്ഞിനെ എന്നാണ് കാണാന്‍ കഴിയുന്നതെന്നറിയാത്ത ഉള്ളുരുക്കമാണ് അമേരിക്കയില്‍നിന്ന് അമ്മ പങ്കുവച്ചത്. ''നാട്ടില്‍ അമ്മൂമ്മയുടെ അടുത്ത് കുഞ്ഞ് സുരക്ഷിതമായിരിക്കണമെന്ന പ്രാര്‍ഥനയിലാണ് ഞങ്ങള്‍. ബെംഗളുരുവില്‍ ലോക്ഡൗണില്‍ കുടുങ്ങിയതിനാല്‍ എന്റെ മാതാപിതാക്കള്‍ക്കും നാട്ടിലെത്താനായിട്ടില്ല. വീട്ടില്‍ പ്രായമായ അമ്മൂമ്മയും കുഞ്ഞും മാത്രമേയുള്ളൂ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കളെപ്പോലും കാണാന്‍ അനുവദിക്കുന്നില്ല. ഞങ്ങള്‍ എത്താന്‍ വൈകുന്നതിനാല്‍ കുഞ്ഞിന് നൂലുകെട്ടാന്‍ അമ്മൂമ്മയോടു പറഞ്ഞു. വീഡിയോകോളിലൂടെ ആ ചടങ്ങ് ഞങ്ങള്‍ കണ്ടു. എത്രയോ വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുപിറന്നത്. ഒരുനോക്കു കാണാന്‍ ഇനിയുമെത്ര നാള്‍ കാത്തിരിക്കണം...'' -അമ്മയുടെ വാക്കുകള്‍ സങ്കടത്താല്‍ നിറയുന്നു.
Keywords: News, Kerala, Kochi, Baby, Mother, Pathanamthitta, America, Lockdown: Mothers are unable to reach their one-month-old baby

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.