ലോക്ക്ഡൗണ്‍: കേരളത്തിന്റെ നഷ്ടം 80,000 കോടി; സംസ്ഥാനം നീങ്ങുന്നത് പ്രതിസന്ധിയിലേക്ക്- ആസൂത്രണ ബോര്‍ഡ്

 


തിരുവനന്തപുരം: (www.kvartha.com 11.05.2020) കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെതുടർന്ന് കേരളത്തിന് ചുരുങ്ങിയത് 80,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സംസ്ഥാന ആസൂത്രണ ബോർഡ്. ലോക്ക് ഡൗൺ ആരംഭിച്ച മാര്‍ച്ച്‌ 25 മുതല്‍ മെയ് മൂന്നു വരെയുള്ള കാലഘട്ടത്തിലെ മാത്രം കണക്കാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ബോര്‍ഡ് നിയോഗിച്ച സമിതിയുടേതാണ് വിലയിരുത്തല്‍. റിപ്പോർട്ട് സമിതി മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കൈമാറി. ദിവസക്കൂലിക്കാരുടെയും സ്വയംതൊഴില്‍ ചെയ്യുന്നവരുടെയും വേതനത്തില്‍ മാത്രം 14,000 മുതല്‍ 15,000 കോടിയുടെ വരെ നഷ്ടമുണ്ടായി. കാർഷിക കടുത്ത പ്രതിസന്ധിയാണ് ലോക്ക് ഡൗൺ വരുത്തിവച്ചത്. ഇക്കാലയളവിൽ ഈ മേഖലയിൽ മാത്രം 1570 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കര്‍ഷക തൊഴിലാളികളുടെ വേതന നഷ്ടം 200 കോടിയിലേറെ വരും.


ലോക്ക്ഡൗണ്‍: കേരളത്തിന്റെ നഷ്ടം 80,000 കോടി; സംസ്ഥാനം നീങ്ങുന്നത് പ്രതിസന്ധിയിലേക്ക്- ആസൂത്രണ ബോര്‍ഡ്

മാര്‍ച്ചില്‍ മാത്രം 29,000 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഏപ്രിലില്‍ സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞു. മെയ് മാസത്തിലും സാമ്പത്തിക മാന്ദ്യം തുടരുകയാണ്. മെയ് മൂന്നു വരെയുള്ള കണക്ക് അനുസരിച്ച്‌ എണ്‍പതിനായിരം കോടിയാണ് സംസ്ഥാന സമ്പദ് വ്യവസ്ഥക്ക് ഉണ്ടായിട്ടുള്ള നഷ്ടം. നിലവിലെ സാഹചര്യത്തിൽ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇതര സംസ്ഥാനങ്ങളെ ഭക്ഷ്യാവശ്യങ്ങള്‍ക്കും മറ്റും ആശ്രയിക്കുന്ന പ്രവണത നിർബന്ധമായും സംസ്ഥാനം കുറച്ചേപറ്റൂവെന്ന് വിലയിരുത്തൽ പഠനത്തിൽ പറയുന്നു. ഇതിനാവശ്യമായ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

Summary: LockDown: Study Estimates Rs 80,000 cr loss Kerala Economy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia