പൊലീസിനെ നിലയ്ക്ക് നിര്‍ത്തണം: യതീഷ് ചന്ദ്രയ്‌ക്കെതിരെ കണ്ണൂര്‍ കലക്ടര്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 29.04.2020) സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കണ്ണൂരില്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതിലെ അഭിപ്രായ ഭിന്നതകള്‍ പുറത്തു വരുന്നു. ജില്ലാ പൊലീസ് മേധാവി യതിഷ് ചന്ദ്രയും കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷും തമ്മിലുള്ള ഏറ്റുമുട്ടല്‍ പരസ്യമായി കഴിഞ്ഞിരിക്കുകയാണ്. ഒരിക്കല്‍ ചോര്‍ന്ന കൊവിഡ് കെയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വീണ്ടും ചെറിയ മാറ്റങ്ങളോടെ ജില്ലാ പൊലീസ് കൊ വിഡ് രോഗികളുടെ വിവരം ശേഖരിക്കാന്‍ ഉപയോഗിക്കുന്നതാണ് കലക്ടറെ പ്രധാനമായും ചൊടിപ്പിച്ചതെന്ന് അറിയുന്നു.

പുറമേ ജില്ലയില്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതിലെ കാര്‍ക്കശ്യം സംബന്ധിച്ച് കലക്ടര്‍ ടിവി സുഭാഷും ജില്ലാ പൊലീസ് മേധാവി യതിഷ്ചന്ദ്രയും തമ്മില്‍ ശക്തമായ അഭിപ്രായ വ്യത്യാസമുണ്ട്. തന്നോട് ആലോചിക്കാതെ പൊലീസ് ലോക്ഡൗണിന്റെ പേരില്‍ പലയിടത്തും ഇടറോഡുകള്‍ അടച്ചെന്നും ഇതു ശരിയായ നടപടിയല്ലെന്നും കലക്ടര്‍ തുറന്നടിച്ചിരുന്നു. ഇതോടു കൂടിയാണ് ഇരുവരും തമ്മിലുള്ള ശീതസമരത്തിന്റെ ഗന്ധം പുറത്തറിയുന്നത്.

പൊലീസിനെ നിലയ്ക്ക് നിര്‍ത്തണം: യതീഷ് ചന്ദ്രയ്‌ക്കെതിരെ കണ്ണൂര്‍ കലക്ടര്‍

ഇതു മാത്രമല്ല കൊവിഡ് പ്രതിരോധരംഗത്ത് നിസ്വാര്‍ത്ഥമായി ജോലി ചെയ്യുന്ന ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരോടും സിവില്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരോടും പൊലീസ് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതി ശക്തമാണ്. ഈ പശ്ചാത്തലത്തില്‍ കലക്ടര്‍ ഈ കാര്യങ്ങളില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് എസ് പിക്ക് കത്തു നല്‍കിയിട്ടുണ്ട്. ഡി എം ഒ നാരായണ്‍ നായ്ക്കിനും പൊലീസിനെതിരെ ഇതേ പരാതിയുണ്ട്.

പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നത് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കലക്ടര്‍ പറയുന്നു. ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് അവലോകന യോഗത്തില്‍ എസ് പി ഒരിക്കലും പങ്കെടുക്കാറില്ലെന്നും ഈ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത് ശരിയല്ലെന്നും കലക്ടര്‍ ചൂണ്ടി കാണിക്കുന്നു. എന്നാല്‍ ഇടറോഡുകള്‍ അടച്ചത് ജില്ലയിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഐജിമാരുടെ നിര്‍ദേശപ്രകാരമാണെന്നും അവര്‍ പറയുന്നത് അനുസരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും യതിഷ്ചന്ദ്ര പറഞ്ഞു.

ജില്ലാ കലക്ടറുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഉടന്‍ മറുപടി മേലുദ്യോഗസ്ഥരുമായി ആലോചിച്ച് നല്‍കുമെന്ന് എസ്പി യതീഷ് ചന്ദ്ര അറിയിച്ചു. കലക്ടര്‍ക്ക് മാത്രമല്ല ലോക് ഡൗണിന്റെ മറവില്‍ പൊലീസ് ക്രൂര മര്‍ദനവും കര്‍ശന നിയന്ത്രണവും അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിരുന്നു.

Keywords:  Lockdown: Kannur collector issues order against SP Yathish Chandra’s action, Kannur, News, District Collector, Police, Lockdown, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia